gnn24x7

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അനുസ്മരിച്ച് നാണയം തയ്യാറാക്കാനൊരുങ്ങി ബ്രിട്ടണ്‍

0
598
gnn24x7

ലണ്ടണ്‍: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അനുസ്മരിച്ച് നാണയം തയ്യാറാക്കാനൊരുങ്ങി ബ്രിട്ടണ്‍. ന്യൂന പക്ഷങ്ങളുടെ സംഭാവനകളെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് നാണയം തയ്യാറാക്കാനൊരുങ്ങുന്നതെന്ന് ബ്രിട്ടീഷ് ധനകാര്യമന്ത്രി റിഷി സുനക് പറഞ്ഞു.

കറുത്ത വര്‍ഗക്കാര്‍, ഏഷ്യയില്‍ നിന്നുള്ളവര്‍ തുടങ്ങി മറ്റ് വംശ ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവരുടെയും സംഭാവനകളെ അംഗീകരിക്കരിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് ധനമന്ത്രി റിഷി സുനക് റോയല്‍ മിന്റ് ഉപദേശക സമിതിയോട് ആവശ്യപ്പെട്ടു.

‘ഗാന്ധിയെ അനുസ്മരിക്കുന്നതിനായി ആര്‍.എം.എ.സി നിലവില്‍ ഒരു നാണയം പരിഗണിക്കുകയാണ്,’ മന്ത്രി പറഞ്ഞു.

ബി.എ.എം.ഇ (ബ്ലാക്ക്, ഏഷ്യന്‍, മൈനോരിറ്റീസ്, എത്ത്‌നിക്) വിഭാഗങ്ങളില്‍ പ്രധാന സംഭാവനകള്‍ നടത്തിയ പ്രഗത്ഭരെ യു.കെ നാണയങ്ങളിലൂടെ അംഗീകരിക്കണമെന്നാണ് ആര്‍.എം.എ.സി കമ്മിറ്റിക്കയച്ച കത്തില്‍ ബ്രിട്ടണ്‍ മന്ത്രി ആവശ്യപ്പെട്ടത്.

അഹിംസ എന്ന ആശയത്തില്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ഗാന്ധി 1869ലാണ് ജനിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബര്‍ 2 അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു.

ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും 1947ലാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത്. 1948 ജനുവരി 30ന് നാഥുറാം വിനായക ഗോഡ്‌സെയെന്ന ഹിന്ദുത്വ വാദിയുടെ വെടിയേറ്റാണ് ഗാന്ധി അന്തരിച്ചത്.

യു. കെയിലെ നാണയങ്ങള്‍ക്കായി പ്രമേയങ്ങള്‍ നല്‍കുന്നതും അവ രൂപകല്‍പന ചെയ്യുന്നതും ആര്‍.എം.എ.സിയാണ്. വിദഗ്ധരടങ്ങുന്ന ഒരു സ്വതന്ത്ര സമിതിയാണ് ആര്‍.എം.എ.സി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here