gnn24x7

ഈജ്പ്തിലെ പിരിമിഡുകള്‍ നിര്‍മ്മിച്ചത് അന്യഗ്രഹ ജീവികളായിരിക്കുമെന്ന ട്വീറ്റിന് പിന്നാലെ ഈലോണ്‍ മസ്‌കിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

0
320
gnn24x7

ടൊറന്റോ: ഈജ്പ്തിലെ പിരിമിഡുകള്‍ നിര്‍മ്മിച്ചത് അന്യഗ്രഹ ജീവികളായിരിക്കുമെന്ന ട്വീറ്റിന് പിന്നാലെ വ്യവസായിയും ശാസ്ത്രജ്ഞനും എഞ്ചിനീയറുമായ ഈലോണ്‍ മസ്‌കിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ.

ഈജിപ്തിലെ ചരിത്രപരമായ പിരിമിഡുകള്‍ നിര്‍മ്മിച്ചത് അന്യഗ്രഹജീവികളാണെന്നായിരുന്നു ടെസ്ല സി.ഇ.ഒ ആയ മസ്‌ക് അവകാശപ്പെട്ടത്.

മസ്‌കിന്റെ പരാമര്‍ശത്തിന് പിന്നാലെ ട്വിറ്ററില്‍ ഇദ്ദേഹത്തിനെതിരെ നിരവധി ട്വീറ്റുകള്‍ വന്നു. പിരിമിഡുകള്‍ കാണാന്‍ താങ്കളെ ഈജിപ്തിലേക്ക് ക്ഷണിക്കുന്നുവെന്ന് നിരവധി പേര്‍ പ്രതികരണവുമായി എത്തി.

ഞാന്‍ വളരെയധികം അഭിനന്ദനത്തോടെ നിങ്ങളുടെ വര്‍ക്കുകള്‍ പിന്തുടരുന്നു. പിരമിഡുകള്‍ എങ്ങനെ നിര്‍മ്മിച്ചു എന്നതിനെക്കുറിച്ചുള്ള രചനകള്‍ പര്യവേക്ഷണം ചെയ്യുന്നതിനും പിരമിഡ് നിര്‍മ്മാതാക്കളുടെ ശവകുടീരങ്ങള്‍ പരിശോധിക്കുന്നതിനും ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു. മിസ്റ്റര്‍ മസ്‌ക്, ഞങ്ങള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു എന്നായിരുന്നു ഈജ്പ്തിലെ വിദേശകാര്യ സഹകരണ മന്ത്രിയുടെ മറുപടി ട്വീറ്റ്.

വെളുത്ത വംശജര്‍ നിര്‍മ്മിച്ചതല്ല എന്നതുകൊണ്ടുമാത്രം അത് അന്യഗ്ര ജീവികള്‍ നിര്‍മ്മിച്ചതാവില്ല. വര്‍ണവിവേചനത്തിന്റെ വിദ്യാഭ്യാസം താങ്കളെ താറുമാറാക്കി എന്നായിരുന്നു ബെത്ത് എന്ന ട്വിറ്റര്‍ ഉപയോക്താവിന്റെ മറുപടി.

അതേസമയം ഏറ്റവും പ്രശസ്തമായ ഈജിപ്തിലെ പിരമിഡുകള്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിതികളാണ് എന്നാണ് വിക്കിപീഡിയ പിരിമിഡുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍വ്വചനം. കല്ലുകളാലോ മണ്‍ക്കട്ടകളാലോ നിര്‍മ്മിക്കപ്പെട്ടവ ആണ് ഇവയെന്നും പറയുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here