റിയാദ്: ബെയ്റൂത്തിലെ സ്ഫോടനത്തെത്തുടർന്നുള്ള കെടുതികളിൽ പ്രയാസമനുഭവിക്കുന്ന ലെബനാനു കിംഗ് സല്മാൻ റിലീഫ് സെൻ്റർ വഴി അടിയന്തിര മാനുഷിക സഹായം നൽകാൻ സൗദി ഭരണാധികാരി സല്മാൻ രാജാവ് ഉത്തരവിട്ടു.
ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തിന് തൊട്ടുപിന്നാലെ കിംഗ് സല്മാൻ റിലീഫ് സെൻ്റർ ധനസഹായം നൽകുന്ന നിരവധി മെഡിക്കൽ സൊസൈറ്റികൾ ദുരന്തത്തിൽ പെടുന്നവർക്കായി അടിയന്തര, ആംബുലൻസ് സേവനങ്ങൾ ലഭ്യമാക്കിയിരുന്നു.