gnn24x7

ടെലിവിഷന്‍ അവതാരകന്‍ സമീര്‍ ശര്‍മ ആത്മഹത്യ ചെയ്ത നിലയില്‍

0
249
gnn24x7

മുംബൈ: ടെലിവിഷന്‍ അവതാരകന്‍ സമീര്‍ ശര്‍മ ആത്മഹത്യ ചെയ്ത നിലയില്‍. 44 വയസായിരുന്നു. മുംബൈയിലെ മലാഡിലെ അപ്പാര്‍ട്‌മെന്റിലായിരുന്നു ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

മലാഡിലെ അഹിന്‍സാ മാര്‍ഗിലെ നേഹ ബില്‍ഡിങ്ങിലെ അപ്പാര്‍ട്‌മെന്റിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. ഇന്ന് രാവിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു.

അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയിട്ടുണ്ടെന്നും മലാഡ് പൊലീസ് അറിയിച്ചു. ഈ വര്‍ഷം ഫെബ്രുവരി മുതലാണ് സമീര്‍ ശര്‍മ മലാഡിലെ അപ്പാര്‍ട്‌മെന്റില്‍ താമസം തുടങ്ങിയതെന്നും കേസന്വേഷണം ആരംഭിച്ചുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന ഇദ്ദേഹത്തിന്റെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റ് ജൂലൈ 29 നായിരുന്നു. ഒരു കടലിന്റെ ചിത്രമായിരുന്നു അവസാനമായി ഇദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തത്. സമീറിന്റെ വിയോഗത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നതായി നടന്‍മാരായ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും വരുണ്‍ ധവാനും പറഞ്ഞു.

സിനിമാ ടെലിവിഷന്‍ രംഗത്ത് സജീവമായിരുന്ന നിരവധി പേരാണ് ഈ വര്‍ഷം മാത്രം ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിച്ചത്. മന്‍മീത് ഗ്രേവാല്‍, പ്രേക്ഷ്‌ന മേത്ത, സുശാന്ത് സിങ് രജ്പുത് എന്നീ താരങ്ങളെ നഷ്ടമായ വര്‍ഷം കൂടിയായിരുന്നു ഇത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here