ദോഹ: ഖത്തറില്‍ 287 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ്. 292 പേര്‍ കൂടി രോഗവിമുക്തി നേടി. പുതിയ കോവിഡ് മരണങ്ങളില്ല. 2921 പേരില്‍ നടത്തിയ പരിശോധനയിലാണ് 287 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 1,08,831 ആയി. 3,083 പേരാണ് ചികിത്സയിലുള്ളത്. 77 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലുമുണ്ട്. ഇതുവരെ പരിശോധന നടത്തിയ 5,11,000 പേരില്‍ 1,12,092 പേരാണ് രോഗബാധിതര്‍. മരണസംഖ്യ 178.








































