gnn24x7

കോവിഡ് പ്രതിരോധ വാക്സിൻ ഓഗസ്റ്റ് 24 മുതൽ മനുഷ്യരിൽ പരീക്ഷിച്ചുതുടങ്ങുമെന്ന് ഇറ്റാലി

0
301
gnn24x7

ഇറ്റലി: തദ്ദേശിയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിൻ ഓഗസ്റ്റ് 24 മുതൽ മനുഷ്യരിൽ പരീക്ഷിച്ചുതുടങ്ങുമെന്ന് ഇറ്റാലിയൻ അധികൃതർ. പകർച്ചവ്യാധികൾക്കെതിരെയുള്ള ഗവേഷണങ്ങൾക്കും ചികിത്സയ്ക്കും രാജ്യാന്തര പ്രശസ്തിനേടിയ റോമിലെ സ്പല്ലൻസാനി ആശുപത്രിയിലാണ് വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം നടക്കുകയെന്ന് ലാസിയോ റീജിയൻ പ്രസിഡന്റ് നിക്കോള സിൻഗരേത്തി പറഞ്ഞു.

പൂർണമായും ഇറ്റലിയിൽ നിർമ്മിച്ച കോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യഡോസുകൾ മനുഷ്യനിൽ പരീക്ഷിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും സ്പല്ലൻസാനി ആശുപത്രിയിൽ പൂർത്തിയായിവരുന്നതായാണ് വിവരങ്ങൾ. ആദ്യഘട്ടമായി ഓഗസ്റ്റ് 24 മുതൽ 90 വൊളന്റിയർമാരിലായിരിക്കും വാക്സിൻ പരീക്ഷിക്കുക. വാക്സിൻ പരീക്ഷണങ്ങൾക്കായി ഗവേഷണ മന്ത്രാലയവുമായി ചേർന്ന് ലാസിയോ റീജിയനാണ് അഞ്ചു ദശലക്ഷം യൂറോയുടെ ധനസഹായം നൽകിയിരുന്നത്.

അതേസമയം, ഇറ്റലിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 552 പേർക്ക് പുതിയതായി കോവിഡ് വൈറസ്ബാധ സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണത്തിൽ തൊട്ടുമുൻപത്തെ ദിവസത്തേക്കാൾ 150 പേരുടെ വർധനവുണ്ടായതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here