gnn24x7

ബെയ്‌റൂട്ടിലെ സ്‌ഫോടനത്തിനു പിന്നാലെ ലെബനന്‍ സര്‍ക്കാര്‍ രാജി വെച്ചു

0
228
gnn24x7

ബെയ്‌റൂട്ടിലെ സ്‌ഫോടനത്തിനു പിന്നാലെ ലെബനന്‍ സര്‍ക്കാര്‍ രാജി വെച്ചു. പ്രധാനമന്ത്രി ഹസ്സന്‍ ദയിബ് പ്രസിഡന്റ് മൈക്കല്‍ ഔണിന് രാജി സമര്‍പ്പിച്ചു. രാജി സ്വീകരിച്ച പ്രസിഡന്റ് പുതിയ ക്യാബിനറ്റ് രൂപീകരിക്കുന്നതു വരെ ഉത്തരവാദിത്വ സ്ഥാനത്തു തുടരാന്‍ നിര്‍ദ്ദേശിച്ചു.

രാജ്യത്തേക്കാളും വലിയ അഴിമതി മൂലമാണ് സ്‌ഫോടനം ഉണ്ടായെതന്നാണ് ഹസ്സന്‍ ദയിബ് പ്രസ്താവനയില്‍ പറയുന്നത്. മാറ്റങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടുന്നതിനു വേണ്ടിയാണ് അധികാരമൊഴിയുന്നതെന്നും ഇദ്ദേഹം പറഞ്ഞു.

‘ ഞാന്‍ എന്റെ രാജി പ്രഖ്യാപിക്കുന്നു. ലെബനനെ ദൈവം സംരക്ഷിക്കട്ടെ’ പ്രധാനമന്ത്രി ഹസ്സന്‍ ദയിബ് പറഞ്ഞു. ഈ വാക്കുകള്‍ മൂന്ന് തവണ ഇദ്ദേഹം ആവര്‍ത്തിച്ചു.

സ്‌ഫോടനത്തിനു പിന്നാലെ നടന്ന വന്‍ ജനപ്രക്ഷോഭത്തിനു പിന്നാലെയാണ് രാജി. പ്രക്ഷോഭത്തിലെ ഏറ്റുമുട്ടലില്‍ 728 പേര്‍ക്ക് പരിക്കേല്‍ക്കുകയും. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ മരിച്ചു.

ലെബനനിലെ മുന്‍ പ്രധാനമന്ത്രി സാദ് അല്‍ ഹരീരിയുടെ സര്‍ക്കാരിനെതിരെ 2019 ല്‍ നടന്ന വ്യാപക പ്രതിഷേധത്തിനു പിന്നാലെയാണ് 2020 ജനുവരിയില്‍ ഹസ്സന്‍ ദയിബിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്. പ്രക്ഷോഭകര്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥ കേന്ദ്രീകൃത സര്‍ക്കാരാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ഇത് മുന്‍ സര്‍ക്കാരിന്റെ ഡമ്മികളാണെന്ന് ചൂണ്ടിരക്കാട്ടിയും ലെബനന്‍ പ്രതിസന്ധിക്ക് പരിഹാര മാവാകത്ത സാഹചര്യത്തിലും ഈ സര്‍ക്കാരിനെതിരെയും വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here