gnn24x7

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യൂറോപ്പിലെ അഞ്ച് ഓഫീസുകള്‍ അടച്ചിടാനൊരുങ്ങി എയര്‍ ഇന്ത്യ

0
262
gnn24x7

ന്യൂദല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യൂറോപ്പിലെ അഞ്ച് ഓഫീസുകള്‍ അടച്ചിടാനൊരുങ്ങി എയര്‍ ഇന്ത്യ. വിയന്ന, മിലാന്‍, മാഡ്രിഡ്, കോപ്പന്‍ഹേഗന്‍, സ്റ്റോക് ഹോം എന്നിവിടങ്ങളിലെ ഓഫീസ് സേവന കേന്ദ്രങ്ങളാണ് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്.

കൊവിഡ് വ്യാപനം രൂക്ഷമായതോടെ യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ കുറവാണ് കഴിഞ്ഞ കുറച്ച് മാസങ്ങളില്‍. ഇതാണ് അടച്ചിടാന്‍ കാരണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് എയര്‍പോര്‍ട്ട് സ്റ്റേഷനുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ അഭിഭാഷകരുമായി കൂടിയാലോചിച്ച് തീയതി പ്രഖ്യാപിക്കും- എയര്‍ ഇന്ത്യ ഔദ്യോഗിക വക്താവ് അറിയിച്ചു.

നിലവിലെ സാഹചര്യം പരിഗണിച്ച് മേല്‍പ്പറഞ്ഞ രാജ്യങ്ങളിലേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന എല്ലാ സര്‍വ്വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. വന്ദേ ഭാരതിന് വിമാനസര്‍വ്വീസുകള്‍ ഈ അഞ്ച് രാജ്യങ്ങളിലേക്ക് ഉണ്ടാകില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

അതേസമയം ഈ രാജ്യങ്ങളിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ കനത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്. അതിനാല്‍ ഈ രാജ്യങ്ങളിലേക്കുള്ള എല്ലാ വിമാന സര്‍വ്വീസുകളും നിര്‍ത്തിവെയ്ക്കാനാണ് സാധ്യത.
കൊവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച

മേഖലകളിലൊന്നാണ് വ്യോമ ഗതാഗത മേഖല. പഴയരീതിയിലേക്ക് തിരികെയെത്താന്‍ ഇനിയും വര്‍ഷങ്ങളെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വ്യോമഗതാഗതം പഴയ നിലയിലാകാന്‍ 2024 വരെയാകുമെന്നാണ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അസോസിയേഷന്റെ വിലയിരുത്തല്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here