ന്യൂഡല്‍ഹി: ക്രിക്കറ്റ് ചരിത്രത്തിലെ ഒരു യുഗത്തിന് അവസാനമായിരിക്കുകയാണ്.
ഇന്ത്യകണ്ട ഏറ്റവും മികച്ച നായകന്മാരില്‍ ഒരാള്‍ അങ്ങനെയാണ് ധോണിയെ ചരിത്രം രേഖപെടുത്തുക.
ലോകകപ്പ് അടക്കം വിജയിച്ച മത്സരങ്ങള്‍കൊണ്ട് മാത്രമല്ല,മത്സരത്തോട് പുലര്‍ത്തുന്ന മനോഭാവം കൊണ്ട് കൂടിയാണ് ധോണി ആരാധകരുടെ മനം കവര്‍ന്നത്.
ഇന്ത്യന്‍ ടീമിനെ വിജയ വഴിയില്‍ എത്തിച്ച നായകന്‍, വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെ കിട്ടിയത് ധോണിയിലൂടെയായിരുന്നു,എങ്ങനെ മറക്കും ക്രിക്കറ്റ് പ്രേമികള്‍ ധോണിയുടെ ഹെലികൊപ്ട്ടര്‍ ഷോട്ടുകള്‍.
ധോണി ഇന്ത്യന്‍ ക്രിക്കറ്റിന്റെ സിംഹാസനം ഉപേക്ഷിച്ച് പോകുകയാണ്,പകരം വെയ്ക്കാന്‍ മറ്റൊരാളില്ലാത്ത ശൂന്യതയാണ്
ധോണി ഇന്ത്യന്‍ ക്രിക്കറ്റിന് തന്‍റെ വിരമിക്കല്‍ പ്രഖ്യാപനത്തിലൂടെ നല്‍കിയത്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ പോരാട്ടങ്ങളുടെ ആവേശം വാരി വിതറിയ മത്സരങ്ങളുടെ കാലയളവില്‍ തിളങ്ങിനിന്ന താരം ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയില്ല എന്ന് പറഞ്ഞാല്‍ ആരാധകരുടെ മനസ്സില്‍ ധോണി നിറഞ്ഞ് നില്‍ക്കും.
കളിക്കളത്തിലെ ആവേശമായിരുന്നു ധോണി,ധോണി ക്രീസില്‍ ഉണ്ടെങ്കില്‍ ധോണി വിക്കറ്റിന് പിന്നിലുണ്ടെങ്കില്‍ അത് എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടുകയും ഇന്ത്യന്‍ ടീമിന് കരുത്ത് നല്‍കുകയും ആരാധകര്‍ക്ക് ആവേശവും നല്‍കുമായിരുന്നു