നെയ്യിന് നമ്മുടെ ആരോഗ്യത്തിന് വളരെയധികം പങ്കുണ്ട്. എന്നാല്‍ പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തിന് എന്തൊക്കെ സ്‌പെഷ്യല്‍ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് പലര്‍ക്കും അറിയില്ല. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ ഒരു സ്പൂണ്‍ നെയ്യ് മതി എന്നുള്ളത് തന്നെയാണ് സത്യം. അത് നിങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ആരോഗ്യത്തിന് ഉത്തേജനം നല്‍കുകയും ചെയ്യും. ഇത് നിങ്ങളുടെ ശരീരത്തിലെ ഓരോ കോശത്തെയും പോഷിപ്പിക്കുകയും സെല്ലുലാര്‍ പുനരുജ്ജീവനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. നല്ല നാടന്‍ നെയ്യ് കൊഴുപ്പുകളാല്‍ സമ്പുഷ്ടമാണ്. ഇതില്‍ 62 ശതമാനം പൂരിത കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നു, ഇത് ലിപിഡ് പ്രൊഫൈലിന് ദോഷം വരുത്താതെ എച്ച്ഡിഎല്‍ അല്ലെങ്കില്‍ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു.
ഒമേഗ 3, ഒമേഗ 6, അവശ്യ അമിനോ ആസിഡുകള്‍ എന്നിവ ഇതില്‍ നിറഞ്ഞിരിക്കുന്നു. ദിവസവും ഇത് വെറും വയറ്റില്‍ കഴിക്കുന്നത് സ്വാഭാവികമായും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. നെയ്യിലെ ബ്യൂട്ടിറിക് ആസിഡും മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡുകളും ശരീരത്തിലെ കൊഴുപ്പുകളെ തകര്‍ത്ത് ശരീരത്തില്‍ നിന്ന് പുറന്തള്ളുന്നു. പക്ഷേ, നെയ്യ് ധാരാളം ഗുണങ്ങളുണ്ടെങ്കിലും അത് അളവില്‍ കൂടുതലാവുമ്പോള്‍ ആരോഗ്യത്തിന് ദോഷകരമാണ്. അതുകൊണ്ട് മിതമായി കഴിക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കണം. ഒഴിഞ്ഞ വയറ്റില്‍ ഒരു ടീസ്പൂണ്‍ നിങ്ങള്‍ക്ക് എല്ലാ ഗുണങ്ങളും നല്‍കും.
രക്തചംക്രമണം മെച്ചപ്പെടുത്തുന്നു
നെയ്യ് ദിവസവും കഴിക്കുന്നത് ധമനികളുടെ കട്ടിയുണ്ടാക്കുന്നത് തടയുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് നിങ്ങളുടെ ശരീരകോശങ്ങളിലെ സെല്ലുകളില്‍ കേടുപാടുകള്‍ വരുത്തുന്ന ഫ്രീ റാഡിക്കലുകളുടെ ബില്‍ഡ്-അപ്പ് കുറയ്ക്കും. ഇതെല്ലാം ഹൃദയാരോഗ്യത്തെ ഗുണപരമായി സഹായിക്കുന്നുണ്ട്. ശരീരത്തിന്റെ ഓരോ അവയവങ്ങളിലേക്ക് രക്തം എത്തുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ സംശയിക്കാതെ നിങ്ങള്‍ക്ക് ദിവസവും ഒരു സ്പൂണ്‍ നാടന്‍ നെയ്യ് കഴിച്ച് കൊണ്ട് തന്നെ ദിവസം ആരംഭിക്കാം.
സന്ധികളുടെ ആരോഗ്യം
ഒരു സ്പൂണ്‍ നെയ്യിലൂടെ നിങ്ങളുടെ സന്ധികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നുണ്ട്. ഇത് സന്ധികളില്‍ ലൂബ്രിക്കന്റുകളുടെ രൂപവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയും കാല്‍സ്യം ആഗിരണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഓസ്റ്റിയോപൊറോസിസ് തടയാന്‍ അറിയപ്പെടുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും നാടന്‍ നെയ്യ് കൊണ്ട് സമ്പന്നമാണ്. സന്ധിവാതം ഉള്ളവര്‍ക്ക് ഇത് വളരെ നല്ലതാണ്. 50 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് സാധ്യതയുള്ളതിനാല്‍ ഇത് അവരുടെ ഭക്ഷണക്രമത്തില്‍ നല്ലൊരു ഘടകമായിരിക്കും. അതിനാല്‍, നിങ്ങളുടെ അസ്ഥികള്‍ ശക്തവും ആരോഗ്യമുള്ളതും ആക്കുന്നതിന് ദിവസവും അല്‍പം നെയ്യ് കഴിക്കുക.
ചീത്ത കൊളസ്‌ട്രോള്‍ കുറക്കുന്നു
ശരീരത്തില്‍ ഉണ്ടാവുന്ന മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നുണ്ട് ഒരു സ്പൂണ്‍ നെയ്യ്. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ സഹായിക്കുന്നു. ഇത് ശരീരത്തിലെ ടോക്‌സിനെ ഒഴിവാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും വിട്ടുമാറാത്ത പല രോഗങ്ങളും ഒഴിവാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഒരു സ്പൂണ്‍ നെയ്യ് ശീലമാക്കാവുന്നതാണ്.
ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു
ഒരു സ്പൂണ്‍ നെയ്യ് വെറും വയറ്റിലെങ്കില്‍ ഇത് ബ്രെയിന്‍ സെല്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു നാം കഴിക്കുന്ന എല്ലാ കൊഴുപ്പും മോശമല്ല. ശരിയായി പ്രവര്‍ത്തിക്കാനും പുനരുജ്ജീവിപ്പിക്കാനും നിങ്ങളുടെ മസ്തിഷ്‌ക കോശങ്ങള്‍ക്ക് ആരോഗ്യകരമായ കൊഴുപ്പുകള്‍ ആവശ്യമാണ്. ഇതിന് സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകള്‍ ദേശി നെയ്യ് അടങ്ങിയിരിക്കുന്നു. ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ പുനരുജ്ജീവനത്തെ ഉത്തേജിപ്പിക്കുന്ന പ്രോട്ടീനുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. ഇത് നാഡികള്‍ സജീവമായി നിലനിര്‍ത്താനും വൈജ്ഞാനിക പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
അമിതവണ്ണത്തിന് പരിഹാരം
അമിതവണ്ണം എന്ന പ്രശ്‌നത്തെ പരിഹരിക്കുന്നതിന് ഏറ്റവും മികച്ചതാണ് നെയ്യ്. അമിതവണ്ണത്തിന് പ്രതിരോധിക്കുന്ന കാര്യത്തില്‍ എപ്പോഴും മികച്ച് നില്‍ക്കുന്നത് തന്നെയാണ് നെയ്യ്. ദിവസവും ഒരു സ്പൂണ്‍ കഴിക്കുന്നതിലൂടെ അത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നു. നെയ്യില്‍ ഇത്തരത്തിലുള്ള കൊഴുപ്പ് കുറക്കാന്‍ സഹായിക്കുന്ന അവശ്യ അമിനോ ആസിഡുകള്‍ നിറഞ്ഞിട്ടുണ്ട്. ഒമേഗ -3, ഒമേഗ -6 ഫാറ്റി ആസിഡുകളുടെ സാന്നിധ്യം ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് മികച്ചത് തന്നെയാണ് എപ്പോഴും നെയ്യ്.
ഉറക്കക്കുറവിന് പരിഹാരം
ഉറക്കക്കുറവ് പലപ്പോഴും അനാരോഗ്യത്തിലേക്ക് നിങ്ങളെ നയിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും അല്‍പം നെയ്യ് കഴിക്കാവുന്നതാണ്. ഉറക്കക്കുറവ് അല്ലെങ്കില്‍ സമ്മര്‍ദ്ദം അല്ലെങ്കില്‍ വളരെയധികം ജോലി എന്നിവ നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റും ഡാര്‍ക്ക് സര്‍ക്കിള്‍സ് ഉണ്ടാവുന്ന അവസ്ഥയിലേക്ക് വരെ നയിച്ചേക്കാം. സമയബന്ധിതമായി ഇത്തരം പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിന് നെയ്യ് ശീലമാക്കാവുന്നതാണ്. ഇത് കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നു. അല്‍പം നെയ്യ് കണ്‍തടത്തില്‍ പുരട്ടുന്നത് കണ്ണിലെ കറുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.
ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്
സൗന്ദര്യവും ആരോഗ്യവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഒരു സ്പൂണ്‍ നെയ്യ് കൊണ്ട് നിങ്ങള്‍ക്ക് മൃദുവും തിളക്കമുള്ളതുമായ ചര്‍മ്മം ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രകൃതിദത്ത മോയ്സ്ചുറൈസറാണ് നെയ്യ്. ഒഴിഞ്ഞ വയറ്റില്‍ ഇത് ഉള്ളില്‍ നിന്ന് ശരീരത്തെ ശുദ്ധീകരിക്കും. ഇത് ചര്‍മ്മത്തെ മോയ്‌സ്ചുറൈസ് ആക്കി നിലനിര്‍ത്തുകയും ചുളിവുകളുടെയും മുഖക്കുരുവിന്റെയും രൂപം കുറയ്ക്കുകയും ചെയ്യും. മികച്ച ഫലങ്ങള്‍ക്കായി ഒരു ടീസ്പൂണ്‍ നാടന്‍ നെയ്യ് കഴിച്ചതിനുശേഷം ഒരു ഗ്ലാസ് ചെറുചൂടുവെള്ളം കഴിക്കുക.
മുടിയുടെ ആരോഗ്യത്തിന്
ആരോഗ്യമുള്ള മുടി എപ്പോഴും ആരോഗ്യമുള്ള ശരീരത്തിന്റെ കൂടി ലക്ഷണമാണ്. അതുകൊണ്ട് തന്നെ ഒരു സ്പൂണ്‍ നെയ്യ് നിങ്ങളുടെ മുടി ആരോഗ്യകരമാക്കുന്നു. ഒഴിഞ്ഞ വയറ്റില്‍ നെയ്യ് കഴിക്കുന്നത് മുടിക്ക് തിളക്കം നല്‍കും. ഇത് രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും വേരുകളെ ശക്തമാക്കുകയും ചെയ്യുന്നു. നിങ്ങളുടെ താരന്‍ പ്രശ്നത്തില്‍ നിന്ന് മുക്തി നേടാനും നിങ്ങള്‍ക്ക് കഴിയും. അതുകൊണ്ട് തന്നെ കൃത്യമായ അളവില്‍ ദിവസവും ഒരു സ്പൂണ്‍ വീതം കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതോടൊപ്പം ആരോഗ്യ സംരക്ഷണത്തിനും ചര്‍മ്മ സംരക്ഷണത്തിനും സഹായിക്കുകയും ചെയ്യുന്നു.