gnn24x7

കൊച്ചി മേയര്‍ സൗമിനി ജെയിന്‍ സ്വയം നിരീക്ഷണത്തില്‍ പോയി

0
259
gnn24x7

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിന്‍ സ്വയം നിരീക്ഷണത്തില്‍ പോയി. പശ്ചിമകൊച്ചിയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ നഗര സഭയിലെ കൗണ്‍സിലറും ഉള്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മേയര്‍ സൗമിനി ജെയിന്‍ ഉള്‍പ്പടെയുള്ള വിവിധ കൗണ്‍സിലര്‍മാര്‍ സ്വയം നിരീക്ഷണത്തില്‍ പോയത്.

കോര്‍പ്പറേഷന്‍ ഓഫീസ് ഇന്ന് അണുവിമുക്തമാക്കും. വെള്ളിയാഴ്ച നടക്കേണ്ട കൗണ്‍സില്‍ യോഗം ഓണ്‍ലൈനായി നടത്താനും തീരുമാനമായി.

ഒരു മാസത്തിലേറെയായി പശ്ചിമകൊച്ചി അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പശ്ചിമകൊച്ചിയില്‍ 26 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

gnn24x7