gnn24x7

ലോകത്ത് ഡിസ് ലൈക്കുകൾ വാരിക്കൂട്ടിയ യൂട്യൂബ് വീഡിയോയിൽ രണ്ടാം സ്ഥാനത്ത് മഹേഷ് ഭട്ടിന്റെ സഡക് 2 ട്രെയിലർ

0
245
gnn24x7

ലോകത്ത് ഡിസ് ലൈക്കുകൾ വാരിക്കൂട്ടിയ യൂട്യൂബ് വീഡിയോയിൽ രണ്ടാം സ്ഥാനത്ത് മഹേഷ് ഭട്ടിന്റെ സഡക് 2 ട്രെയിലർ. ഓഗസ്റ്റ് 12 ന് പുറത്തിറങ്ങിയ വീഡിയോ യൂട്യൂബ് ട്രെന്റിങ്ങിൽ ഇപ്പോഴും തുടരുകയാണ്. 61 ദശലക്ഷം പേരാണ് ഇതിനകം വീഡിയോ കണ്ടത്.

സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെ മഹേഷ് ഭട്ടിനും ആലിയ ഭട്ടിനുമെതിരെ രൂക്ഷമായ ആക്രമണമാണ് സോഷ്യൽമീഡിയയിൽ നേരിടുന്നത്. ഇതിന്റെ തുടർച്ചയാണ് ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്ന ഡിസ് ലൈക്കുകൾ.

അതിനിടയിൽ ചിത്രത്തിലെ ഗാനവും പുറത്തിറങ്ങിയിരുന്നു. അങ്കിത് തിവാരി സംഗീത സംവിധാനം നിർവഹിച്ച തുംസേ ഹീ എന്ന് തുടങ്ങുന്ന ഗാനം ഓഗസ്റ്റ് 15 നാണ് പുറത്തിറങ്ങിയത്. ഇതിനും ഡിസ് ലൈക്കുകൾ കൂടി വരികയാണ്. ഏറ്റവും കൂടുതൽ ഡിസ് ലൈക്കുകൾ നേടിയ 50 വീഡിയോകളിൽ ഈ ഗാനവും ഇടംനേടിയേക്കും.

ട്രെയിലറും പാട്ടും ഇഷ്ടമാകാത്തതല്ല ഡിസ് ലൈക്ക് ആക്രമണങ്ങൾക്ക് കാരണം എന്നതാണ് വിരോധാഭാസം. അങ്കിത് തിവാരിയുടെ മനോഹര ഗാനമായിരുന്നിട്ടും തുംസേ ഹി ഡിസ് ലൈക്ക് ചെയ്യാൻ സുശാന്തിന്റെ ആരാധകർ തീരുമാനിക്കുകയായിരുന്നു.

ബോളിവുഡിലെ സ്വജനപക്ഷപാതവും വിവേചനവുമാണ് സുശാന്തിന്റെ മരണത്തിന് കാരണമെന്നാണ് ആരോപണം. കങ്കണ റണൗട്ട് അടക്കമുള്ള താരങ്ങൾ ആലിയയ്ക്കും കരൺ ജോഹറിനുമെതിരെ രംഗത്തെത്തിയിരുന്നു. ആലിയ ഭട്ട്, ആദിത്യ റോയ് കപൂർ, സഞ്ജയ് ദത്ത്, പൂജ ഭട്ട് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. മഹേഷ് ഭട്ട് സംവിധാനം ചെയ്ത 1991 ലെ ചിത്രം സഡകിന്റെ രണ്ടാം ഭാഗമാണ് സഡക് 2.

നേരത്തേ, ഏറ്റവും കൂടുതൽ ഡിസ് ലൈക്ക് നേടുന്ന വീഡിയോകളിൽ മൂന്നാമതായിരുന്നു സഡക് 2. സ്വീഡിഷ് യൂട്യൂബർ പിഡീപ്പിയുടെ വീഡിയോ ആണ് ഇപ്പോൾ സഡക്കിന് മുന്നിലുള്ളത്. 93ശതമാനം ഡിസ് ലൈക്കുകളായിരുന്നു പിഡീപ്പിയുടെ വീഡിയോക്ക് ലഭിച്ചിരുന്നത്. സഡക് 2 ട്രെയിലറിന് 95 ശതമാനം പേർ ഡിസ് ലൈക്ക് ചെയ്തു.

ജസ്റ്റിൻ ബിബറിന‍്റെ ബേബി എന്ന വീഡിയോ ആണ് ഡിസ് ലൈക്കുകളിൽ  സഡക്കിന് മുന്നിലുണ്ടായിരുന്നത്. 2010 ൽ പുറത്തിറങ്ങിയ ബീബറിന്റെ റെക്കോർഡാണ് സഡക് 2 ഇപ്പോൾ മറികടന്നിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here