ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിന്ന് 10,000 പാരാമിലിട്ടറി സൈന്യത്തെ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. സി.എ.പി.എഫിനെ കേന്ദ്രഭരണ പ്രദേശത്ത് വിന്യസിക്കുന്നത് സംബന്ധിച്ച് അവലോകന യോഗം ചേര്‍ന്നതിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
40 കമ്പനി സി.ആര്‍.പി.എഫ്, 20 വീതം ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, എസ്.എസ്.ബി സൈന്യത്തെയാണ് താഴ് വരയില്‍ നിന്ന് പിന്‍വലിക്കുന്നത്.
ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുന്നതിന് മുന്‍പ് ജോലിചെയ്തിരുന്ന സ്ഥലങ്ങളിലേക്കാണ് സൈന്യത്തെ തിരിച്ചയക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിക്കുന്നതോടെ, സി.ആര്‍.പി.എഫിന് കശ്മീര്‍ താഴ്വരയില്‍ 60 ഓളം ബറ്റാലിയനുകളായിരിക്കും ഉണ്ടാകുക.








































