ന്യൂഡല്‍ഹി: 44 സെമി ഹൈസ്പീഡ് വന്ദേ ഭാരത് ട്രെയിനുകള്‍ നിര്‍മ്മിക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ റെയില്‍ വേ റദ്ദ് ചെയ്തു.
റെയില്‍വേയുടെ കടുത്ത നടപടിക്ക് കാരണം ചൈനീസ് കമ്പനിയുമായി ചേര്‍ന്ന ഒരു ടെന്‍ഡര്‍ കൂടി ഉള്‍പ്പെട്ടതാണ്.
വെള്ളിയാഴ്ച രാത്രിയിലാണ് അപ്രതീക്ഷിതമായി ടെന്‍ഡര്‍ റദ്ദ് ചെയ്തത്.ഒരാഴ്ച്ചയ്ക്കുള്ളില്‍ പുതിയ ടെന്‍ഡര്‍ വിളിക്കുമെന്നും
റെയില്‍വേ അറിയിച്ചു.
പുതിയ ടെന്‍ഡറില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ മേയ്ക്ക് ഇന്‍ ഇന്ത്യയ്ക്കാകും പ്രാധാന്യം നല്‍കുക, ടെന്‍ഡര്‍ റദ്ദ് ചെയ്തുകൊണ്ട് ചൈനയ്ക്ക് തങ്ങളുടെ ഭാഗത്ത് നിന്നും യാതൊരു വിട്ട് വീഴ്ച്ചയും പ്രതീക്ഷിക്കണ്ട എന്ന വ്യക്തമായ സന്ദേശമാണ് ഇന്ത്യ നല്‍കിയത്.
ടെന്‍ഡര്‍ റദ്ദ് ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ചൈനയ്ക്ക് വന്‍ തിരിച്ചടിയാണ്, 44 സെമി ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതിന് 6 കമ്പനികളാണ് ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നത്.
ഇതില്‍ ഒരെണ്ണം ചൈനീസ് കമ്പനിയുമായി ചേര്‍ന്നുള്ള സിആര്‍ആര്‍സി പയനിയര്‍ ഇലെക്ട്രിക് പ്രൈവറ്റ് ലിമിറ്റഡിന്റെതായിരുന്നു.
ഈ സാഹചര്യത്തിലാണ് ടെന്‍ഡര്‍ റദ്ദ് ചെയ്യുന്നതിനുള്ള കടുത്ത തീരുമാനം റെയില്‍വേയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.






































