ആകര്‍ഷകത്വമുള്ള ഇന്ത്യന്‍ പുരുഷന്മാരുടെ പട്ടികയില്‍ ഇടം നേടി മലയാളി താരങ്ങള്‍. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വേയിലാണ് മലയാളി താരങ്ങള്‍ ഇടം നേടിയത്. 50 പേരടങ്ങിയ പട്ടികയില്‍ ആറാം സ്ഥാനം നേടിയിരിക്കുന്നത് ദുല്‍ഖര്‍ സലമാനാണ്.
പൃഥ്വിരാജ് , നിവിന്‍ പോളി എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ബോളിവുഡ് ചലച്ചിത്ര താരം ഷാഹിദ് കപൂറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 2018ല്‍ നടത്തിയ സര്‍വെയില്‍ ഷാഹിദ് പതിനാറാം സ്ഥാനത്തായിരുന്നു. രണ്‍വീര്‍ സിംഗും വിജയ് ദേവരകോണ്ടയുമായാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
പട്ടികയില്‍ ഇരുപത്തിമൂന്നാം സ്ഥാനത്തും നിവിന്‍ പോളി നാല്പതാം സ്ഥാനത്തുമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയാണ് ദുല്‍ഖറിന് മുന്‍പായി അഞ്ചാം സ്ഥാനത്ത്. വരുണ്‍ ധവാന്‍, കെഎല്‍ രാഹുല്‍ ശിവകാര്‍ത്തികേയന്‍, ആദിത്യ റോയ് കപൂര്‍, രാംചരന്‍ എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.




































