gnn24x7

രാജ്യാന്തര ഭീകരരായി രണ്ട് ഇന്ത്യക്കാരെ മുദ്രകുത്താനുള്ള ശ്രമം പാളി; നാണംക്കെട്ട് പാക്കിസ്ഥാന്‍

0
260
gnn24x7

ഇന്ത്യ: രാജ്യാന്തര ഭീകരരായി രണ്ട് ഇന്ത്യക്കാരെ മുദ്രകുത്താനുള്ള ശ്രമം പാളിയാതോടെ നാണംക്കെട്ട് പാക്കിസ്ഥാന്‍. യുഎന്‍ രക്ഷാസമിതിയിലാണ് പാക്കിസ്ഥാന് തിരിച്ചടിയേറ്റത്. അങ്കാര അപ്പാജി, ഗോബിന്ദ് പട്നായിക് എന്നിവര്‍ക്കെതിരെയായിരുന്നു പാക്കിസ്ഥാന്‍റെ പ്രമേയം.

അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നു എന്നാരോപിച്ചായിരുന്നു പാക്കിസ്ഥാന്‍റെ പ്രമേയം. യുഎന്‍ രക്ഷാസമിതിയുടെ 1267 ഉപരോധ ഉപസമിതിയിലാണ് പാക്കിസ്ഥാന്‍ പ്രമേയം കൊണ്ടുവന്നത്.  എന്നാല്‍, നിശ്ചിത സമയത്തിനുള്ളില്‍ ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ ഹാജരാക്കാന്‍ പാക്കിസ്ഥാന് കഴിഞ്ഞില്ല.

ഇതോടെ, രക്ഷാസമിതിയിലെ അംഗരാജ്യങ്ങളായ യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, ബെല്‍ജിയം എന്നിവര്‍ പാക്കിസ്ഥാനോട് വിയോജിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പാക്കിസ്ഥാന്‍റെ ഈ നീക്കാത്തെ പരാജയപ്പെടുത്തിയ അംഗരാജ്യങ്ങള്‍ക്ക് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരാംഗം ടിഎസ് തിരുമൂര്‍ത്തി നന്ദിയറിയിച്ചു.

1267 ഉപരോധ ഉപസമിതിയില്‍ മതവും രാഷ്ട്രീയവും കലര്‍ത്താനാണ് പാക്കിസ്ഥാന്‍റെ ശ്രമമെന്നും അദ്ദേഹം തന്‍റെ ട്വീറ്റില്‍ വ്യക്തമാക്കി. 2017 ഫെബ്രുവരി 13ന് ലാഹോറില്‍ നടന്ന ഭീകരാക്രമണത്തിന് [പിന്നില്‍ അന്ന് കാബൂളില്‍ ജോലി ചെയ്തിരുന്ന ബാങ്ക് ഉദ്യോഗസ്ഥനായ അപ്പാജിയാണെന്നായിരുന്നു പാക്‌ ആരോപണം.

2018 ജൂലൈ 13ന് നടന്ന സ്ഫോടനത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു ഗോബിന്ദ് പട്നായിക്കിനെതിരെ പ്രമേയം. അന്ന് അഫ്ഗാനിസ്ഥാനില്‍ നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ഗോബിന്ദ് പട്നായിക്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here