gnn24x7

ബെംഗളൂരു ലഹരിമരുന്ന് കേസ്; നടി രാഗിണി ദ്വിവേദിയുടെ യെലഹങ്കയിലെ ഫ്ലാറ്റില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

0
249
gnn24x7

ബെംഗളൂരു: ലഹരിമരുന്ന് കേസില്‍ കന്നഡ സിനിമാമേഖലയിലെ കൂടുതല്‍പേര്‍ കുടുങ്ങുമെന്ന സൂചന നല്‍കി സെന്‍ട്രല്‍ കൈംബ്രാഞ്ച്. നടി രാഗിണി ദ്വിവേദിയുടെ യെലഹങ്കയിലെ ഫ്ലാറ്റില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നു.

ചോദ്യംചെയ്യലിന് രാഗിണി ദ്വിവേദി ഇന്ന് ഹാജരാകാനിരിക്കെയാണ് പരിശോധന. ഹാജരാകാന്‍ ശനിയാഴ്ചവരെ സമയം ചോദിച്ചെങ്കിലും സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നിരസിച്ചിരുന്നു.

ചോദ്യംചെയ്യലിന് ഹാജരാകാന്‍ നടി സഞ്ജന ഗല്‍റാണിയോടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. കേസില്‍ അറസ്റ്റിലായ ഇന്ദ്രജിത്ത് ലങ്കേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെയുള്ള അന്വേഷണം.

ലഹരിമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവി ശങ്കർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കർണാടക ആർടിസി ഉദ്യോഗസ്ഥനായ ഇയാൾക്ക് ലഹരിമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നാണ് സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.

കന്നഡ ചലച്ചിത്ര മേഖലയുമായി ബന്ധമുള്ള മറ്റൊരാളും അറസ്റ്റിലായതായി സൂചനയുണ്ട്. നടിയും മോഡലുമായ സഞ്ജന ഗൽറാണിയുടെ സഹായി രാഹുലാണിതെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച വിവരങ്ങൾ ക്രൈം ബ്രാഞ്ച് പുറത്തുവിട്ടിട്ടില്ല.

ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം നീട്ടി നൽകാത്തതിനാൽ നടി രാഗിണി ദ്വിവേദി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായേക്കും. ആരോപണങ്ങളിൽ കഴമ്പില്ലെന്നും ലഹരിമാഫിയയുമായി യാതൊരു ബന്ധവുമില്ലെന്നും രാഗിണി ട്വിറ്ററിൽ കുറിച്ചു.

കന്നഡ സിനിമ മേഖലയിലെ 12ഓളം പ്രമുഖർക്ക് കൂടി നോട്ടീസ് അയച്ചേക്കുമെന്നാണ് സൂചന. ഇന്ദ്രജിത്ത് ലങ്കേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.

കുറ്റക്കാരായി കണ്ടെത്തുന്നവർ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്നും ലഹരി ഉപയോഗം തുടച്ചു നീക്കാൻ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും കർണാടക ആഭ്യന്തര മന്ത്രി ബസവരാജ്‌ ബൊമ്മെ പറഞ്ഞു.

ഓഗസ്റ്റ് 20 ന് നവി മുംബൈയിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ റെയ്ഡ് നടത്തി 3000 എംഡിഎംഎ ഗുളികകൾ പിടിച്ചെടുത്തിരുന്നു. രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സെലിബ്രിറ്റികൾക്ക് ലഹരി മരുന്നുമായി ബന്ധമുണ്ടെന്ന വിവരങ്ങൾ പുറത്തു വന്നത്.

അതേസമയം കമ്മന ഹള്ളിയിലെ ഹോട്ടലിന്റെ മറവിലാണ് ലഹരി ഇടപാടുകൾ നടത്തിയിരുന്നതെന്നാണ് പിടിലായ അനൂപ് മുഹമ്മദ് മൊഴി നൽകിയത്. ഇയാളുടെ സാമ്പത്തിക സ്രോതസുകളെ പറ്റിയും ക്രൈം ബ്രാഞ്ച് അന്വേഷിച്ചേക്കും. എന്നാൽ സ്വർണക്കടത്തുകേസിലെ പ്രതികളുമായി ഇവർക്ക് ബന്ധമുള്ളതിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here