gnn24x7

ബെയ്‌റൂട്ട് സ്‌ഫോടനത്തിന്റെ 30ാം നാള്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്നും ഹൃദയമിടിപ്പ്

0
246
gnn24x7

ബെയ്‌റൂട്ട്: ആഗസ്റ്റ് 4 ന് ബെയ്‌റൂട്ടില്‍ നടന്ന സ്‌ഫോടനം ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രതീക്ഷയുടെ ഒരു സൂചന നല്‍കുകയാണ് ബെയ്‌റൂട്ടില്‍ നിന്നും പുറത്തുവന്നിട്ടുള്ള ഒരു റിപ്പോര്‍ട്ട്.

ഒരു മാസം മുന്‍പ് ബെയ്‌റൂട്ടിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ ജീവന്റെ തുടിപ്പ് സെന്‍സര്‍ ചെയ്തു.

കെട്ടിടത്തിന്റെ അടിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകരുടെ പക്കല്‍ ഉള്ള പ്രത്യേക ഉപകരണമാണ് ഹൃദയമിടിപ്പ് സെന്‍സ് ചെയ്തിരിക്കുന്നത്. ഇത് ഒരു കുട്ടിയുടേതായിരിക്കാമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ കരുതുന്നത്.

എന്നാല്‍ ഹൃദയമിടിപ്പ് സെന്‍സ് ചെയ്ത ഇടത്തുനിന്നു ഇതുവരെ ആരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞു.

അതേസമയം തടസ്സങ്ങള്‍ നീക്കുന്തോറും യന്ത്രത്തിന്റെ സിഗ്‌നല്‍ ഹൃദയത്തുടിപ്പിന്റെ കൂടുതല്‍ അടയാളം നല്‍കുന്നതായാണ് മറ്റൊരു രക്ഷാപ്രവര്‍ത്തകന്‍ പറഞ്ഞത്.

അവശിഷ്ടങ്ങള്‍ക്കടിയില്‍ ഒരാള്‍ ഉണ്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് 100% ഉറപ്പുണ്ടെന്നും എന്നാല്‍ ആ വ്യക്തി ജീവിച്ചിരിക്കണമെന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു.

ഒരു മിനുട്ടില്‍ 18 ശ്വാസ ചക്രമാണ് യന്ത്രം പിടിച്ചെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്, പിന്നീടത് കുറഞ്ഞുവന്നതായും പറയുന്നു.

സ്‌ഫോടനത്തിന്റെ 30ാം ദിവസം ബെയ്‌റൂട്ടില്‍ നിന്ന് പുറത്തു വന്ന റിപ്പോര്‍ട്ട് പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്.

ആഗസ്റ്റ് നാലിനാണ് ബെയ്റൂട്ട് തുറമുഖ നഗരത്തില്‍ വന്‍ സ്ഫോടനം നടന്നത്.

ബെയ്‌റൂട്ട് തുറമുഖ നഗരത്തില്‍ ഹാങ്ങര്‍ 12 എന്ന വിമാന ശാലയില്‍ സൂക്ഷിച്ചിരുന്ന 2,2750 ടണ്‍ അമോണിയം നൈട്രിക് ആസിഡ് ലവണം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here