gnn24x7

എല്ലാ തദ്ദേശസ്ഥാപനത്തിലും ഹരിതകേരളം മിഷന്‍റെ കുടിവെള്ള പരിശോധനാ ലാബ്; ഉദ്ഘാടനം നാളെ

0
232
gnn24x7

തിരുവനന്തപുരം: എല്ലാ തദ്ദേശഭരണ സ്ഥാപനപരിധിയിലും കുടിവെള്ള പരിശോധനാ ലാബുകൾ സ്ഥാപിക്കുന്ന ഹരിതകേരളം മിഷൻ പദ്ധതി തിങ്കളാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ധർമടം മണ്ഡലത്തിലെ അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിൽ പകൽ 12ന്‌ നടക്കുന്ന ചടങ്ങിൽ ഓൺലൈനായി മുഖ്യമന്ത്രി പങ്കെടുക്കും.  മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനാകും. മന്ത്രി കെ കൃഷ്ണൻകുട്ടി ജലപരിശോധന കൈപ്പുസ്തകം പ്രകാശനം ചെയ്യും.

സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാപനപരിധിയിലെയും ഒരു ഹയർ സെക്കൻഡറി സ്‌കൂളിലാണ് ഹരിതകേരളം മിഷൻ ലാബ്‌ സംവിധാനമൊരുക്കുന്നത്. പൊതുജനങ്ങൾക്ക് കിണർ വെള്ളം സ്‌കൂളുകളിലെ ലാബിൽ എത്തിച്ച്  പരിശോധന നടത്താം. എംഎൽഎമാരുടെ ആസ്തി വികസനനിധിയിൽനിന്നും തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികസനഫണ്ടിൽനിന്നും തുക കണ്ടെത്തിയാണ് ലാബ് സ്ഥാപിക്കുന്നത്. ഇതിനകം 59 എംഎൽഎമാർ 380 സ്‌കൂളിൽ ലാബിന്‌ തുക അനുവദിച്ചു. 480 സ്‌കൂളിൽ ആദ്യഘട്ടമായി ലാബുകൾ പ്രവർത്തനമാരംഭിക്കും. ഈവർഷംതന്നെ എല്ലാ തദ്ദേശസ്ഥാപന പരിധിയിലും ലാബ്‌ സ്ഥാപിക്കുമെന്ന് ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ടി എൻ സീമ അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here