gnn24x7

സ്വര്‍ണ വിലയിൽ വീണ്ടും കുതിപ്പ്; കേരളത്തിൽ ഇന്ന് പവന് 80 രൂപ വർദ്ധിച്ച് 37,920 രൂപ

0
578
gnn24x7

കൊച്ചി:  ഓണക്കാലത്ത് സ്വര്‍ണത്തിന് വില കുറഞ്ഞ ശേഷം വീണ്ടും സ്വര്‍ണ വിപണി  ഉണര്‍ന്നു. സ്വര്‍ണ വില വീണ്ടും കുതിപ്പ് ആരംഭിച്ചിരിയ്ക്കുകയാണ്.

കേരളത്തിൽ സ്വർണ വില ഇന്ന് പവന് 80 രൂപ വർദ്ധിച്ച് 37,920 രൂപയായി. ഗ്രാമിന് 4,740 രൂപയാണ് നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്.

എന്നാല്‍, കഴിഞ്ഞ മാസം തുടക്കത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണ വിലയെ അപേക്ഷിച്ച് വില താരതമ്യേന കുറവാണ്. സെപ്റ്റംബറിലെ ഏറ്റവും കുറഞ്ഞ വില പവന് 37,360 രൂപയാണ്.

അതേസമയം, ആഗോള വിപണിയിലും  സ്വർണ്ണ വിലയില്‍ വര്‍ദ്ധനവ്‌ രേഖപ്പെടുത്തി. US ഡോളറിന്‍റെ  ദുർബലമായ പിന്തുണയും കൊറോണ വൈറസ് വാക്സിൻ വൈകിയേക്കുമെന്ന ആശങ്കയുമാണ് വില ഉയരാൻ കാരണമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിക്കുന്നവര്‍ കൂടുന്നതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍   സ്വര്‍ണ  വില ഉയരും എന്നു തന്നെയാണ് വിദഗ്ധരുടെ നിരീക്ഷണം….!!

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here