gnn24x7

153 കിലോ ഗ്രാം ലഹരി പദാർത്ഥങ്ങളുമായി 58 ഏഷ്യൻ വംശജരെ ഷാർജ പോലീസ് പിടികൂടി

0
298
gnn24x7

ഷാർജ: 63 മില്യൺ ദിർഹം മൂല്യമുള്ള 153 കിലോ ഗ്രാം ലഹരി പദാർത്ഥങ്ങളുമായി 58 ഏഷ്യൻ വംശജരെ ഷാർജ പോലീസ് പിടികൂടി.

ലഹരി വിരുദ്ധ സ്ക്വാഡിന്റെ സൂചനകൾ അനുസരിച്ച് നടത്തിയ “ഓപ്പറേഷൻ 7/7” ലൂടെയാണ് ദ്രവീകരിക്കപ്പെട്ട ലഹരി പദാർത്ഥങ്ങളുടെ വൻ ശേഖരം പിടിച്ചെടുത്തത്‌.

സംഘടിതമായി രാജ്യത്തിനകത്തേക്ക്‌ ലഹരി പദാർത്ഥങ്ങൾ കടത്തുന്ന വലിയൊരു മാഫിയയാണ് എയർപോർട്ടിലും കടൽ മാർഗ്ഗവും ലഹരി മരുന്നടങ്ങിയ ചരക്കുകൾ സ്വീകരിക്കുമ്പോൾ പിടിയിലായതെന്ന് ഷാർജ പോലീസ് ചീഫ് സൈഫ് അൽ സഹ്രി അറിയിച്ചു.

നേരത്തെ മയക്കുമരുന്ന് സ്ക്വാഡിന്റെ പിടിയിലായ ഒരാളിൽ നിന്നും തുടങ്ങിയ ഓപറേഷനിൽ ആണ് ഇൗ വലിയ ശൃംഖലയെ പിടികൂടാൻ സാധിച്ചത്. കേസുമായി ബന്ധപ്പെട്ട് 7 ബാങ്ക് അക്കൗണ്ടുകളും പോലീസ് മരവിപ്പിചിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here