gnn24x7

കനത്തമഴ; ദുബായ്-കോഴിക്കോട് വിമാനം കരിപ്പൂരിൽ ഇറങ്ങാനാകാതെ മൂന്നുതവണ തിരിച്ചുവിട്ടു

0
289
gnn24x7

കോഴിക്കോട്: കനത്തമഴയെ തുടര്‍ന്ന് ദുബായ്-കോഴിക്കോട് വിമാനം കരിപ്പൂരിൽ ഇറങ്ങാനാകാതെ മൂന്നുതവണ തിരിച്ചുവിട്ടു. തുടര്‍ന്ന് കോഴിക്കോട്ടേക്കുള്ള 120 യാത്രക്കാരെ കൊച്ചിയില്‍ ഇറക്കി. കോഴിക്കോട്ടുനിന്നു ദുബായിലേക്കു കൊണ്ടുപോകാനുള്ള 180 യാത്രക്കാരെ പിന്നീട് റോഡ് മാര്‍ഗം കൊച്ചിയിലെത്തിക്കുകയായിരുന്നു.

ഫ്ലൈ ദുബായ് വിമാനമാണ് കനത്ത മഴയെ തുടർന്ന് കൊച്ചിയിൽ ഇറങ്ങാതെ വഴി തിരിച്ചുവിട്ടത്. ഇതോടെ ഈ വിമാനത്തിൽ പോകേണ്ടിയിരുന്ന 180 യാത്രക്കാരെയാണ് റോഡ് മാർഗം നെടുമ്പാശേരിയിൽ എത്തിച്ച്. അവരെ കൊച്ചിയിൽനിന്ന് പിന്നീട് കൊണ്ടുപോകും.

ദുബൈയില്‍നിന്നു വെള്ളിയാഴ്ച വൈകിട്ടു കോഴിക്കോട് എത്തിയ വിമാനം മഴമൂലം ഇറങ്ങാനാകാതെ ആദ്യം കോയമ്ബത്തൂരിലേക്കു തിരിച്ചുവിട്ടിരുന്നു. ഈ വിമാനം ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിക്ക് 120 യാത്രക്കാരുമായി വീണ്ടും കോഴിക്കോട്ടേക്കു മടങ്ങിയെത്തുകയായിരുന്നു.

എന്നാല്‍, മഴമൂലം വിമാനത്തിന് കരിപ്പൂരിൽ ഇറങ്ങാനായില്ല. ഇതേത്തുടർന്നാണ് വിമാനം കൊച്ചിയിലേക്കു തിരിച്ചുവിട്ടത്. യാത്രക്കാരെ കൊച്ചിയില്‍ ഇറക്കിയ ശേഷം, കോഴിക്കോട്ടുനിന്നു ദുബായിലേക്കുള്ള യാത്രക്കാരെ കൊണ്ടുപോകാനായി ഉച്ചയ്ക്ക് ഒരു മണിക്ക് കരിപ്പൂരിലെത്തിയെങ്കിലും വീണ്ടും കൊച്ചിയിലേക്കു തിരിച്ചുവിടുകയായിരുന്നു. ഇതോടെയാണ് യാത്രക്കാരെ റോഡ് മാർഗം കൊച്ചിയിലേക്ക് എത്തിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here