തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233, കൊല്ലം 205, കോട്ടയം 196, തൃശൂര്‍ 182, കാസര്‍ഗോഡ് 124, പത്തനംതിട്ട 102, വയനാട് 56, ഇടുക്കി 40 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 126 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2921 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 251 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 395, കോഴിക്കോട് 392, മലപ്പുറം 365, എറണാകുളം 298, ആലപ്പുഴ 229, പാലക്കാട് 219, കണ്ണൂര്‍ 207, കോട്ടയം 191, കൊല്ലം 188, തൃശൂര്‍ 172, കാസര്‍ഗോഡ് 121, പത്തനംതിട്ട 75, വയനാട് 51, ഇടുക്കി 18 എന്നിങ്ങനേയാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.








































