gnn24x7

ആര്യവൈദ്യ ഫാര്‍മസി സ്ഥാപകന്‍ ഡോ. പി.ആര്‍. കൃഷ്ണകുമാര്‍ അന്തരിച്ചു

0
397
gnn24x7

കോയമ്പത്തൂര്‍: ആര്യ വൈദ്യ ഫാര്‍മസി (എവിപി) സ്ഥാപകനും മാനേജിംഗ് ഡയറക്ടറും അവിനാശിലിംഗം യൂണിവേഴ്സിറ്റി ചാന്‍സലറുമായ ഡോ. പി ആര്‍ കൃഷ്ണകുമാര്‍ (68) കോവിഡ് -19 മൂലം ബുധനാഴ്ച രാത്രി അന്തരിച്ചു. ആയുര്‍വേദ വൈദ്യനായ അദ്ദേഹത്തിന് കഴിഞ്ഞ ആഗസ്ത് 29 ന് കോവിഡ് -19 സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ കഎംസിഎച്ചില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന് പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയും അദ്ദേഹത്തിന് നിലവില്‍ ഉണ്ടായിരുന്നു. ക്രമേണ അദ്ദേഹത്തിന് രോഗം മൂര്‍ച്ഛിക്കുകയാണ്ട് ഉണ്ടായത്. അദ്ദേഹത്തിന് അണുബാധ ഏല്‍ക്കുകയും അണുബാധ ഒടുവില്‍ സെപ്‌സിസ്, മള്‍ട്ടി ഓര്‍ഗന്‍ പ്രവര്‍ത്തന രഹിതമാവുകയും , ഹൃദയ പേശികളുടെ കഠിനമായ വീക്കം എന്നിവയിലേക്ക് നയിച്ചു. തുടര്‍ന്ന് ശാരീരിക അസുഖങ്ങളെ നിയന്ത്രണാധിനമാവുകയും അദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തു.

ആയുര്‍വേദത്തില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും ആയുര്‍വേദ മരുന്നുകളും അവയുടെ രൂപവത്കരണവും മാനദണ്ഡമാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ദേശീയമായും അന്തര്‍ദ്ദേശീയമായും അദ്ദേഹം അറിയപ്പെട്ടു. ലോകാരോഗ്യ സംഘടനയില്‍ സിസ്റ്റത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് വലീയ നേട്ടങ്ങളില്‍ ഒന്നാണ്.

കൃഷ്ണകുമാര്‍ തന്റെ വിദ്യാഭ്യാസത്തിനുശേഷം ആര്യ വൈദ്യ ഫാര്‍മസിയില്‍ ചേര്‍ന്നു, ആയുര്‍വേദത്തെ മെഡിക്കല്‍ സയന്‍സായി ഉയര്‍ത്തുന്നതില്‍ മുഖ്യമായ പ്രവര്‍ത്തനത്തില്‍ അദ്ദേഹം ഏര്‍പ്പെട്ടു. ആയുര്‍വ്വേദത്തിന്റെ നിലനില്പിനും അതൊരു സമഗ്രചികിത്സാ മേഖലയായി ആരംഭിക്കുന്നതിനും അദ്ദേഹം കഠിന പ്രയത്‌നം ആരംഭിച്ചു. തുടര്‍ന്ന് ആയുര്‍വേദ പഠനത്തിനായി ഏഴര വര്‍ഷത്തെ പാഠ്യപദ്ധതി അവതരിപ്പിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു, ഇതിനായി അദ്ദേഹം തുടക്കത്തില്‍ മദ്രാസ് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്യുകയും പിന്നീട് ഭാരതിയര്‍ സര്‍വകലാശാലയുമായി ബന്ധപ്പെടുകയും ചെയ്തു. ലോകാരോഗ്യ സംഘടനയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും സംയുക്തമായി നടത്തിയ ക്ലിനിക്കല്‍ പഠനത്തിലും അദ്ദേഹത്തിന്റെ സജീവ പങ്കാളിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെടുകും അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

ആയുര്‍വേദത്തില്‍ ശാസ്ത്രീയ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനായി 2003 ല്‍ ഡോ. കൃഷ്ണകുമാര്‍ എവിടി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് റിസര്‍ച്ച് സ്ഥാപിച്ചു, പിന്നീട് അതിനെ എവിപി റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന് പുനര്‍നാമകരണം ചെയ്തു. അതൊരു വലീയ തുടക്കമായി മാറി. ചികിത്സയില്‍ ആയുര്‍വേദ മരുന്നുകളുടെ ഫലപ്രാപ്തി കണ്ടെത്തുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സംയുക്തമായി ധനസഹായം നല്‍കി വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി, സിയാറ്റില്‍, കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ഓഫ് ലോസ് ഏഞ്ചല്‍സ് എന്നിവ ചേര്‍ന്ന് നടത്തിയ ഒരു പഠനം ഉള്‍ക്കൊള്ളുന്ന നിരവധി ഗവേഷണ പരിപാടികള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. ഇത് എ.വി.പിക്ക് നല്ല പേരും പ്രശസ്തിയും നേടിക്കൊടുത്തു. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്ന അസുഖത്തിനെക്കുറിച്ചുള്ള സമഗ്ര പഠനത്തില്‍ ഡോ. കുമാര്‍ പ്രൊജക്ട് ഡയറക്ടര്‍ ആയി ജോലി ചെയ്തു. 1977 ല്‍ ലോകാരോഗ്യ സംഘടനയും ഐസിഎംആറുമായി പങ്കാളിത്തമുള്ള ആയുര്‍വേദ മരുന്നുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് പഠിക്കുന്നതിനായി ആദ്യത്തെ ക്ലിനിക്കല്‍ ഗവേഷണം ആരംഭിച്ചതിന്റെ ബഹുമതി ഈ പ്രോഗ്രാമിലൂടെ ഡോ. കൃഷ്ണകുമാറിന് ലഭിച്ചു.

ഡോ.കൃഷ്ണകുമാര്‍ കുട്ടികള്‍ക്ക് സമഗ്ര മൂല്യ അധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള ഒരു പുതീയ കേന്ദ്രമായി ദിവ്യം അക്കാദമി സ്ഥാപിച്ചു. ടാബ്ലെറ്റ് രൂപത്തില്‍ ആയുര്‍വേദ മരുന്നുകള്‍ തയ്യാറാക്കുന്നതിനും നടപ്പാക്കുന്നതിനും അദ്ദേഹം നല്‍കിയ സംഭാവന എടുത്തു പറയേണ്ടതാണ്. ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവര്‍ക്കായി നിരവധി സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും അദ്ദേഹം നടത്തിയിട്ടുണ്ട്. 2009 ല്‍ പദ്മശ്രീ അവാര്‍ഡ് നല്‍കി ഇന്ത്യന്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചു. ദീര്‍ഘകാലം കേരളത്തിലെ കോണ്‍ഫെഡറേഷന്‍ ഫോര്‍ ആയുര്‍വേദ നവോത്ഥാനത്തിന്റെ (CARe) ചെയര്‍മാനായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here