gnn24x7

വടക്കേ ഇറ്റലിയിലെ കോമോ രൂപതാംഗമായ വൈദികനെ അഭയാർഥി കുത്തിക്കൊന്നു

0
295
gnn24x7

മിലാന്‍: വടക്കേ ഇറ്റലിയിലെ കോമോ രൂപതാംഗമായ വൈദികനെ നഗരമദ്ധ്യത്തിലെ സാന്‍ റോക്കോ സ്ക്വയറില്‍ വച്ച് ട്യൂണീഷ്യന്‍ അഭയാർഥി കുത്തിക്കൊന്നു. രൂപതയില്‍ നിന്നും അഭയാര്‍ത്ഥികളുടെ സേവനത്തിനായി നിയോഗിയ്ക്കപ്പെട്ട 51 കാരനായ ഫാ.റോബേര്‍ട്ടോ മല്‍ഗെസീനിയാണ് ആഹാരം വിളമ്പുന്നതിനിടെ പിന്നില്‍ നിന്നും കഴുത്തിനു കുത്തി കൊലപ്പെടുത്തിയത്. വൈദികന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

അനധികൃതമായി ഇറ്റലിയില്‍ താമസിയ്ക്കുന്ന അഭയാര്‍ഥിയാണ് വൈദികനെ കുത്തിയത്. 2015 മുതല്‍ ഇയാളോട് രാജ്യം വിടാൻ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നുവെങ്കിലും ഇയാള്‍ പോകാതെ അവിടെ തങ്ങുകയായിരുന്നു. മരിച്ച വൈദികനെ അടുത്തു പരിചയമുള്ള ആളാണ് അക്രമി. 1999 ല്‍ സമാനമായൊരു കൊലപാതകം നടന്നിരുന്നു. അന്നു മൊറോക്കോ സ്വദേശിയായിരുന്നു പ്രതി.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here