പിത്തോറഗഡ്: ചൈന-നേപ്പാള്‍ അതിര്‍ത്തി പ്രദേശമായ ഹുംല ഡിസ്ട്രിക്ടില്‍ ബോര്‍ഡറില്‍ നേപ്പാള്‍ ഭൂമിയില്‍ പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ഓഫ് ചൈന അനധികൃത 9 കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. ബോര്‍ഡറില്‍ നി്്ന്നും ഏതാണ്ട് 2 കിലോമിറ്റര്‍ മാറി ഹുംല ജില്ലയിലെ ഗൗപാലിക മുന്‍സിപ്പാലിറ്റി ഉള്‍പ്പെടുന്ന ലാപ്ച-ലിമി ഭാഗത്ത് ഏതാണ്ട് ഒരു മാസം മുന്‍പാണ് അധികൃതര്‍ ചൈനയുടെ അനധികൃത ഒന്‍പത് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതായി കണ്ടെത്തിയത് എന്ന് നാംഖ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ വിഷ്ണു ബഹാദുര്‍ ലാമ പറഞ്ഞു.
കെട്ടിടം നിര്‍മ്മിച്ച ഭാഗങ്ങള്‍ ലൈന്‍ ഓഫ് കണ്‍ട്രോളില്‍ ഉള്‍പ്പെടുന്ന ഭാഗമായതിനാല്‍ സാധാരണ ജനങ്ങളെ ആ ഭാഗത്തേക്ക് പ്രവേശിക്കുന്നത് വിലക്കിയിരുന്നു. ഇക്കാരണത്താല്‍ ഈ ഭാഗങ്ങളില്‍ ആരും തന്നെ മാസങ്ങേളോളം പോകാറില്ല. എങ്കിലും മുനിന്‍സിപ്പാലിറ്റി ചെയര്‍മാനാണ് ആദ്യം ഇത് ശ്രദ്ധയില്‍പ്പെടുത്തുന്നത്. അദ്ദേഹം ഈഭാഗം സന്ദര്‍ശിക്കുകയും അനധികൃത കെട്ടിടങ്ങള്‍ ശ്രദ്ധയില്‍പെടുകയും ചെയ്തു. അദ്ദേഹം ഇത് അധികാരികളെ അറിയിക്കുകയും അധികാരികളുടെ ഒരു സംഘം കഴിഞ്ഞ ആഗസ്ത് 30 ാം തീയതി സ്ഥലം സന്ദര്‍ശിക്കുകയും സ്ഥിതി വിലയിരുത്തുകയും സ്ഥീരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് അധികാരികള്‍ ഇതിനെക്കുറിച്ച് നേപ്പാളീസ് മിനിസ്‌ട്രേിയിലേക്കും ആഭ്യന്തര വിഭാഗത്തിലേക്കും ഇതെക്കുറിച്ചുളള വിശദമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു.
ചൈന ഏറെക്കാലമായി ലാപ്ച-ലിമി ഏരിയയില്‍ നിയന്ത്രണം ഏറ്റെടുക്കുവാനുള്ള ശ്രമം തുടങ്ങിയിട്ട്. ഈ ഭാഗത്തു നിന്നും നേരിട്ട് കൈലാസ്-മാനസസരോവര്‍ കാണുവാന്‍ സാധിക്കും എന്നതും ഒരു പ്രത്യേകതയാണ്. ടിബറ്റുമായും അതിര്‍ത്തി പങ്കിടുന്ന ഒരു ഭാഗമാണ് ലാപ്ച-ലിമി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഭാഗത്തേക്ക് ചൈന റോഡ് നിര്‍മ്മിക്കുന്നതിന്റെ കൂട്ടത്തില്‍ ബില്‍ഡിംഗ് നിര്‍മ്മിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നേപ്പാള്‍ അധികാരികള്‍ ഇതിനെതിരെ രംഗത്തു വന്നിരുന്നു.
ആസന്ദര്‍ഭത്തില്‍ ആ ബില്‍ഡിംഗ് ഒരു മൃഗാശുപത്രി ആണെന്നും, അത് അവിടെ നിര്‍മ്മിച്ചാല്‍ രണ്ട് ഭാഗങ്ങളിലുള്ള ജനങ്ങള്‍ക്ക് ഉപകാരപ്പെടുമെന്നും പറഞ്ഞ് ചൈന ഒഴിഞ്ഞുമാറുകയായിരുന്നു. ഈ ഭാഗങ്ങളില്‍ ജനവാസം കുറഞ്ഞതും അധികം ആളുകള്‍ സഞ്ചരിക്കാത്തതുമാണ് അവിടെ ഇത്തരത്തില്‍ കടന്നുകയറ്റം നടന്നിട്ട് ഇത്രകാലം അറിയാതെ പോയതെന്നാണ് നേപ്പാള്‍ ആഭ്യമന്ത്രാലയം വിലയിരുത്തിയത്. അടിയന്തിര നടപടികളുമായി മുന്നോട്ടുപോവുമെന്നാണ് വകുപ്പ് പ്രസ്താവിച്ചത്.
 
                






