gnn24x7

ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; മുഴുവന്‍ സ്വത്തും കണ്ടെത്താന്‍ നിര്‍ദേശം

0
266
gnn24x7

കൊച്ചി: ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ പ്രകാരമുള്ള നടപടിയുടെ മുന്നോടിയായി ബിനീഷിന്റെ സ്വത്ത് വകകള്‍ മരവിപ്പിക്കാനുള്ള നോട്ടീസ് എന്‍ഫോഴ്സമെന്റ് രജിസ്ട്രേഷന്‍ വകുപ്പിന് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബിനീഷിന്റെ മുഴുവന്‍ ആസ്തിയും കണ്ടെത്താനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനുവാദമില്ലാതെ സ്വത്തുവകകള്‍ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബിനീഷിന്റെ സ്വത്തുവകകള്‍ കൈമാറ്റം ചെയ്യരുതെന്ന് രജിസ്‌ട്രേഷന്‍ വകുപ്പിനോട് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടു. ബിനീഷിന്റെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മുഹമ്മദ് അനൂപ് മുഖ്യപ്രതിയായ ബെംഗളൂരു മയക്കമരുന്ന് കേസില്‍ ബിനീഷിനും പങ്കുണ്ടെന്ന് ആരോപണങ്ങളയുര്‍ന്നിരുന്നു. തുടര്‍ന്ന് സെപ്തംബര്‍ ഒന്‍പതിന് 11 മണിക്കൂറോളമാണ് ബിനീഷിനെ ചോദ്യം ചെയ്തിരുന്നത്. ചോദ്യം ചെയ്യലില്‍ പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് ഇപ്പോള്‍ നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here