gnn24x7

ഇന്ത്യ 37 ആഫ്രിക്കന്‍ രാജ്യങ്ങളിലായി 194 വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കിയതായി വി മുരളീധരന്‍

0
261
gnn24x7

ഇന്ത്യ 37 ആഫ്രിക്കന്‍ രാജ്യങ്ങളിലായി 194 വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കിയതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. നിലവില്‍ 29 രാജ്യങ്ങളിലായി 77 പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. ഏകദേശം 11.6 ബില്യണ്‍ ഡോളറാണ് ഈ പദ്ധതികളുടെ ആകെ ചെലവ്. സിഐഐ-എക്‌സിം ബാങ്ക് ഇന്ത്യ-ആഫ്രിക്ക പ്രോജക്റ്റ് പാര്‍ട്ണര്‍ഷിപ്പ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

അടിസ്ഥാന സൗകര്യവികസനം, കണക്റ്റിവിറ്റി, നൈപുണ്യവികസനം, സുരക്ഷാ-ആരോഗ്യ മേഖലകള്‍ തുടങ്ങിയവയ്ക്ക് ധനസഹായമായി ഇന്ത്യ വിവിധ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക്് 700 മില്യണ്‍ ഡോളര്‍ നല്‍കിയതായി അദ്ദേഹം പറഞ്ഞു. നൈപുണ്യമുള്ള പരിശീലനം സിദ്ധിച്ച ആളുകളെയാണ് ആഫ്രിക്കയ്ക്ക് ഇപ്പോള്‍ ആവശ്യമെന്നും അത് കൈവരിക്കാനുള്ള സഹായം ഇന്ത്യ നല്‍കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കോവിഡ് കാലത്ത് 85 രാഷ്ട്രങ്ങള്‍ക്കാണ് ഇന്ത്യ മെഡിക്കല്‍ സഹായം നല്‍കിയത്. അതില്‍ 25 എണ്ണം ആഫ്രിക്കന്‍ രാജ്യങ്ങളാണ്. 10 മില്യണ്‍ ഡോളര്‍ വില വരുന്ന 150 ടണ്‍ മരുന്നാണ് ആഫ്രിക്കയിലേക്ക് ഇന്ത്യ കയറ്റി അയച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here