ജിദ്ദ: സൗദിയിലെ പ്രതിദിന കൊറോണ ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. ഇന്നത്തെ റിപ്പോർട്ടിൽ 403 പേർക്ക് മാത്രമാണു പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്.
അതേ സമയം 600 പേർക്ക് കൂടി രോഗമുക്തി ലഭിച്ചതോടെ സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 95.14 ശതമാനം പേരും സുഖം പ്രാപിച്ചു.
നിലവിൽ 11,505 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 1032 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നു. 28 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിൽ ഇത് വരെ കൊറോണ മൂലം മരിച്ചവരുടെ ആകെ എണ്ണം 4683 ആയി ഉയർന്നിട്ടുണ്ട്.







































