തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചു എന്ന പേരില്‍ വിജയ്.പി.നായര്‍ എന്ന വ്യക്തിയെ ഡബ്ബിങ് ആര്‍ട്ടിസ്റ്റും സിനിമാ നടിയും കൂടിയായ ഭാഗ്യലക്ഷ്മിയും ആക്ടിവിസ്റ്റുകളായ കൂട്ടുകാരികള്‍ ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്കെതിരെയാണ് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്.

വിജയ്.പി.നായര്‍ക്കെതിരെ ഇന്നലെ തന്നെ ഭാഗ്യലക്ഷ്മിയും കൂട്ടാകാരികളും പരാതി നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് കൗണ്ടര്‍ പെറ്റീഷനുമായി വിജയ്.പി.നായര്‍ പോലീസിന് പരാതി സമര്‍പ്പിച്ചത്. തുടര്‍ന്ന് വിജയ്പി.നായരുടെ പരാതി പ്രകാരം അതിക്രമിച്ചു കയറി സംഘം ചേര്‍ന്ന് ദേഹോപദ്രവം ഏല്പിച്ചു, ലാപ്‌ടോപ്പ് എടുത്തുകൊണ്ടുപോയ കുറ്റം തുങ്ങിയവയെല്ലാമ പരിഗണിച്ച് ഐ.പി.സി 462, 294ബി, 323, 506, 392, 34 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
സ്ത്രീകള്‍ക്കെതിരെ സൈബര്‍ അക്രമണം നടത്തിയില്‍ തങ്ങള്‍ പരാതി നല്‍കിയിട്ടും പോലീസിന്റെ ഭാഗത്തു നിന്നും പ്രതികരണം ഉണ്ടാവാത്തതിനാലാണ് തങ്ങള്‍ തന്നെ ഈ ദൗത്യം ഏറ്റെടുത്തത് എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. സംഭവത്തില്‍ ശൈലജ ടീച്ചര്‍, സുഗതകുമാരി, ഫെഫ്ക തുടങ്ങിയവര്‍ സപ്പോര്‍ട്ടുമായി രംഗത്തെത്തി. എന്നാല്‍ പ്രതികരിച്ചത് നന്നായി എന്നും പക്ഷേ, പ്രതികരിച്ച രീതിയോട് തീരെ യോജിക്കുന്നില്ലെന്നും സോഷ്യല്‍ മീഡിയ കനത്ത പ്രതിഷേധം രേഖപ്പെടുത്തി.