ഭോപ്പാല്‍: ഭാര്യയെ വീട്ടില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തു വന്നതിനെ തുടര്‍ന്ന് മധ്യപ്രദേശ് എ.ഡി.ജി.പി പുരുഷോത്തം ശര്‍മ്മയെ ചുമതലകളില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് വന്നു. ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ ട്വിറ്ററിലും പിന്നീട് മറ്റു സോഷ്യല്‍ മീഡിയയിലും പ്രചരിച്ചതോടെ അധികാരികള്‍ക്ക് എ.ഡി.ജി.പിക്കെതിരെ നടപടി എടുക്കേണ്ടി വന്നു.
1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് പുരുഷോത്തം ശര്‍മ്മ. അധികാരം കയ്യിലെടുകകാന്‍ ആരെയും അനുവദിക്കില്ലെന്നും സ്ത്രീകളെ അപമാനിക്കുന്നതും ഉപദ്രവിക്കുന്നതും കുറ്റകരമാണെന്നും കണ്ടെത്തിയാണ് എ.ഡി.ജി.പിക്കെതിരെ ആക്ഷന്‍ എടുത്തത്. എന്നാല്‍ ഇംകംടാക്‌സ് ഡെപ്യൂട്ടി കമ്മിഷണറായ മകനാണ് അമ്മയെ ഇങ്ങനെ ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തേക്ക് വിട്ടത്.