കുവൈത്ത്: കുവൈത്ത് ഭരണാധികാരിായും മുന്‍ പ്രധാനമന്ത്രിയുമായ ശൈഖ് സബാഹ് അല്‍ അഹ്‌മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അന്തരിച്ചു. മരിക്കുമ്പോ അദ്ദേഹത്തിന് 91 വയസ്സുണ്ടായിരുന്നു. നിരവധി നല്ല ഭരണവും പരിഷ്‌കാരങ്ങളും നടപ്പിലാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. ആദ്യമായി വനിതകള്‍ക്ക് വോട്ടവകാശം നല്‍കിയത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടായിരുന്നു. 1990 ലെ ഗള്‍ഫ് യുദ്ധത്തിനുശേഷം ഇറാഖുമായി കൂടുതല്‍ അടുത്ത ബന്ധം പുലര്‍ത്തുന്നതിനും മറ്റ് പ്രാദേശിക പ്രതിസന്ധികള്‍ക്കുള്ള പരിഹാരങ്ങള്‍ക്കുമായി എണ്ണ സമ്പന്ന രാജ്യത്തിന്റെ ഉന്നത നയതന്ത്രജ്ഞനെന്ന നിലയില്‍ കുവൈത്ത് ഭരണാധികാരി ശൈഖ് സബ അല്‍ അഹ്‌മദ് അല്‍ സബ മുഖ്യ പ്ങ്കു വഹിച്ചിരുന്നു.
പ്രായമായ ഭരണാധികാരികള്‍ നിറഞ്ഞ ഒരു മിഡില്‍ ഈസ്റ്റില്‍, ഖത്തറും മറ്റ് അറബ് രാജ്യങ്ങളും തമ്മിലുള്ള കടുത്ത തര്‍ക്കം പരിഹരിക്കുന്നതിന് നയതന്ത്രപരമായ ശ്രമങ്ങള്‍ക്ക് ശൈഖ് സബ മുന്‍കൈ എടുത്തിരുന്നു. 1963 ല്‍ മറ്റ് നിരവധി സര്‍ക്കാര്‍ പദവികള്‍ വഹിച്ച ശേഷം ഷെയ്ഖ് സബ കുവൈത്തിന്റെ വിദേശകാര്യമന്ത്രിയായി. നാലു പതിറ്റാണ്ടായി അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. ലോകത്തെ ഏറ്റവും കൂടുതല്‍ കാലം വിദേശകാര്യ മന്ത്രിയായവരില്‍ ഒരാളായി അദ്ദേഹം. അദ്ദേഹം രാജ്യത്ത് ഒട്ടനവധി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കി.
രാജ്യത്ത് വികസനോത്മുഖ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കുവൈത്തില്‍ വിദേശ സര്‍വകലാശാലകള്‍ ആരംഭിക്കുകയും വിദേശ ബാങ്കിങ് സ്ഥാപനങ്ങളുടെ ശാഖകള്‍ ആരംഭിക്കുകയും ചെയ്തു. വിദേശികള്‍ക്കൊപ്പം സ്വദേശികള്‍ക്കും അദ്ദേഹം തൊഴില്‍ സാധ്യതകള്‍ സൃഷ്ടിച്ചു.