gnn24x7

മോഹൻലാൽ പ്രതിഫലം കുറച്ചപ്പോൾ ടോവിനോയും ജോജോയും ഉയർത്തി

0
256
gnn24x7

കൊച്ചി : കോവിഡിന്റെ പശ്ചാത്തലത്തിൽ മലയാള സിനിമ മേഖല മുഴുവൻ സ്തംഭിച്ചിരിക്കുകയാണ് . ഈയൊരു സാഹചര്യത്തിൽ കുറച്ച് സ്റ്റാറുകളുടെ ചിത്രങ്ങൾ ചെറിയ രീതിയിൽ ആരംഭിക്കുവാൻ തുടങ്ങിയിരുന്നു. ഈ പശ്ചാത്തലത്തിൽ അതിൽ ചില താരങ്ങൾ നിലവിലുള്ള രൂപയെക്കാൾ തങ്ങളുടെ പ്രതിഫലം ഉയർത്തിയത് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ വലിയ ചലനങ്ങൾ ഉണ്ടാക്കി.

പ്രതിഫലം കുറയ്ക്കാൻ തയ്യാറാവാത്ത താരങ്ങളുടെ ചിത്രങ്ങളുടെ ഷൂട്ടിംഗ് നിർത്തിവയ്ക്കും എന്നും പ്രൊഡ്യൂസർ അസോസിയേഷൻ പ്രഖ്യാപിച്ചു. തുടർന്ന് രണ്ട് താരങ്ങളുടെ ചിത്രങ്ങൾ നിർത്തിവെച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. താരങ്ങളുടെ പ്രതിഫലത്തുക വിശദമായി അന്വേഷിക്കുന്നതിനായി പ്രൊഡ്യൂസർ അസോസിയേഷൻ ഒരു ഉപസമിതിയെയും കൂടി ഏർപ്പെടുത്തിയിരുന്നു.

കോവിഡ് പശ്ചാത്തലത്തിൽ ഇതിൽ സിനിമ സാങ്കേതിക വിഭാഗക്കാരും നടീനടൻമാരും മറ്റുള്ളവരും തങ്ങളുടെ പ്രതിഫലത്തിൽ പകുതി മാത്രമേ സ്വീകരിക്കാൻ പാടുള്ളൂ എന്ന് പ്രൊഡ്യൂസർ അസോസിയേഷൻ ആവശ്യം മുന്നോട്ടുവച്ചിരുന്നു. ഈ ആവശ്യം ആദ്യം താരങ്ങളുടെ സംഘടനയായ അമ്മയും ടെക്നീഷ്യൻമാരുടെ സംഘടനയായ ഫെഫ്കയും അംഗീകരിച്ച് പാസാക്കിയതാണ്. തുടർന്ന് ഈ ലോക് ഡൗൺ കാലഘട്ടത്തിൽ 11 സിനിമകൾ അംഗീകാരത്തിനായി അവർക്കു മുൻപിൽ എത്തി ഇതിൽ ഒമ്പത് എണ്ണത്തിന് അംഗീകാരം നൽകി.

പ്രമുഖ താരങ്ങളായ ടോവിനോ തോമസിന്റെയും ജോജു ജോർജിന്റെയും ഓരോ പടങ്ങൾ വീതമാണ് പ്രൊഡ്യൂസർ അസോസിയേഷൻ തടഞ്ഞു വെച്ചത്. ഇതിനുള്ള പ്രധാനപ്പെട്ട കാരണം ഈ രണ്ടു സിനിമകളിലും താരങ്ങൾ ഉയർന്ന പ്രതിഫലം ആവശ്യപ്പെട്ടു എന്നുള്ളതാണ്. ടോവിനോ തോമസ് താൻ അവസാനം ചെയ്ത സിനിമയേക്കാൾ 25 ലക്ഷം രൂപ അദ്ദേഹം ചോദിച്ചു എന്നാൽ ജോജുജോർജ് അവസാനം അഭിനയിച്ച സിനിമയേക്കാൾ 5 ലക്ഷം മാത്രമാണ് അധികം ചോദിച്ചത്. ഇനി ഈ കാര്യത്തിൽ എന്ത് തീരുമാനമെടുക്കുമെന്ന് നിർമാതാക്കളോടും സംവിധായകരോടും താരങ്ങളോടും ചർച്ച ചെയ്തതിനുശേഷം തീരുമാനിക്കുമെന്ന് പ്രൊഡ്യൂസർ അസോസിയേഷൻ അറിയിച്ചു.

എന്നാൽ ഈ ലോക്ക് ഡൗൺ സമയത്ത് അമ്മയുടെ പ്രസിഡണ്ടായ മോഹൻലാൽ ലാൽ അഭിനയിക്കുന്ന ദൃശ്യം 2 സിനിമയ്ക്കായി അദ്ദേഹം അവസാനം വാങ്ങിച്ച സിനിമയെക്കാൾ പകുതി രൂപ മാത്രമേ പ്രതിഫലമായി സ്വീകരിച്ചിട്ടുള്ളൂ .

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here