ന്യൂഡൽഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന് കോവിഡ് ബാധിച്ചു. ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തിനെ കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നത്. എന്നാൽ മറ്റു രോഗികളെ പോലെ അദ്ദേഹത്തിന് യാതൊരു വിധ രോഗലക്ഷണങ്ങളും കാണിച്ചിരുന്നില്ല.
പാർലമെൻറ് സമ്മേളനത്തിന് മുമ്പ് നടത്തിയ പരിശോധനയിലാണ് കോവിഡ് ലക്ഷണം കാണിക്കാതിരുന്ന ഉപരാഷ്ട്രപതിക്ക് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹത്തിൻറെ ധർമ്മപത്നി ഉഷ നായിഡുവിനെയും പരിശോധനയ്ക്ക് വിധേയമാക്കി. ഉഷാ നായിഡുവിന് രോഗം സ്ഥിരീകരിച്ചിട്ടില്ല എങ്കിലും അവർ അവർ നിരീക്ഷണത്തിലാണ്.
തുടർന്ന് ഉപരാഷ്ട്രപതി ഹോം ക്വാറന്റൈനിലാന്നെന്ന് അദ്ദേഹത്തിൻറെ ഓഫീസിൽ നിന്നും വിവരങ്ങൾ പുറത്തുവിട്ടു. മുൻപ് കേന്ദ്രമന്ത്രിമാരായ അമിത് ഷായ്ക്കും ഗഡ്കരിക്കും രോഗം സ്ഥിരീകരിച്ചിരുന്നു പിന്നീട് രണ്ടു പേരും രോഗം മുക്തരായി.കഴിഞ്ഞ ദിവസത്തെ പാർലമെൻറ് സമ്മേളനത്തിൽ തൊട്ടുമുൻപത്തെ ടെസ്റ്റിൽ 25ഓളം എംപിമാർക്കും കോവിഡ് ബാധിച്ചിരുന്ന തായി കണ്ടെത്തിയിരുന്നു.