gnn24x7

ഇന്ത്യ ചൈന അതിർത്തി സംഘര്‍ഷം; ചൈനയുടെ നീക്കങ്ങളെ ശക്തമായി എതിർത്തുകൊണ്ട് ഇന്ത്യക്ക് യു.എസിന്റെ പിന്തുണ

0
395
gnn24x7

വാഷിംഗ്ടണ്‍: ചൈനയുടെ നീക്കങ്ങളെ ശക്തമായ രീതിയിൽ എതിർത്ത് ഇന്ത്യക്ക് പിന്തുണയുമായി അമേരിക്ക. യു.എസിന്റെ നീരിക്ഷണ പ്രകാരം അറുപത് വര്‍ഷമായി അരുണാചല്‍ പ്രദേശ് ഇന്ത്യയുടെ ഭാഗമാണ്. അതുകൊണ്ടു തന്നെ നിയന്ത്രണരേഖ ലംഘിച്ച് ഏതു രീതിയിലുള്ള കടന്നുകയറ്റത്തെയും അതിശക്തമായി തന്നെ എതിര്‍ക്കുന്നു എന്ന് യു.എസ് ഉന്നതോദ്യോഗസ്ഥന്‍.

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം സൈനികനടപടികളിലേക്ക് ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തണമെന്ന് യു.എസ് ആവശ്യപ്പെട്ടു. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ മധ്യസ്ഥനാകാൻ തയ്യാറാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്‍പ് അറിയിച്ചിരുന്നെങ്കിലും ഇന്ത്യ നിരസിക്കുകയായിരുന്നു.

ഇരുരാജ്യങ്ങളും അതിര്‍ത്തിയില്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. രണ്ട് രാജ്യങ്ങൾ തമ്മിലും പലതവണ ചർച്ച നടന്നെങ്കിലും ഇതുവരെ പരിഹാരം കണ്ടെത്താനായില്ല.

gnn24x7