കൊച്ചി: നാവിക സേനയുടെ പവര്‍ ഗ്ലൈഡര്‍ തകര്‍ന്നു വീണ് രണ്ടുപേര്‍ കൊച്ചിയില്‍ അന്തരിച്ചു. ഇന്നലെ പരിശീലന പറക്കലിനിടയിലാണ് ഗ്ലൈഡര്‍ തോപ്പുംപടി പാലത്തിന് സമീപം തകര്‍ന്നു വീണത്. ഉത്തരാഖണ്ഡ് ദെഹ്‌റാദൂണ്‍ സ്വദേശി ലഫ്റ്റനന്റ് രാജീവ് ത്ധാ (39), ബിഹാര്‍ ഭോജ് സ്വദേശി പെറ്റി ഓഫീസര്‍ സുനില്‍കുമാര്‍ (29) എന്നിവരാണ് മരണമടഞ്ഞത്.

കാലത്ത് എന്നും നടത്താറുണ്ടായിരുന്ന പരിശീലപ്പറക്കല്‍ നടത്തുകയായിരുന്നു. ഇതിനിടെയായിരുന്നു അപകടം നടന്നത്. കാലത്ത് 7 മണിയോടെ മട്ടാഞ്ചേരി ബോട്ട് ബ്രിഡജിന് സമീപമായാണ് ഗ്ലൈഡര്‍ തകര്‍ന്നു വീണത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് ഉദ്യോഗസ്ഥന്മാരെ കണ്ടെടുത്തത്. ഉടനെ അവരെ സഞ്ജീവനി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തുവെങ്കിലും രക്ഷിക്കുവാനായില്ല.
കൊച്ചിയിലെ നാവിക വ്യോമകേന്ദ്രമായ ഐ.എന്‍.എസ് ഗരുഡയുമായി ഗ്ലൈഡര്‍ ബന്ധപ്പെടുത്തിയിരുന്നു. നാവിക വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് ശേഷമാണ് അപകടം ഉണ്ടായത്. എന്നാല്‍ അന്തരിച്ച സുനില്‍കുമാര്‍ വളരെ പരിചയസമ്പന്നനായ നാവിക ഉദ്യോഗസ്ഥനായിരുന്നു. യന്ത്രതകരാര്‍ ആയിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ കരുതുന്നു. വ്യക്തമായ കാരണങ്ങള്‍ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമെ കണ്ടെത്തുവാന്‍ സാധിക്കുകയുള്ളൂ എന്നും അവര്‍ വെളിപ്പെടുത്തി.





































