gnn24x7

വാക്‌സിനുകള്‍ 2021 ജൂലൈയോടെ ലഭ്യമായി തുടങ്ങും

0
254
gnn24x7

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ജൂലൈ മാസത്തോടെ ഏതാണ്ട് 20-25 കോടിയലധികം വാക്‌സിനുകള്‍ ലഭ്യമായിതുടങ്ങുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇവ മുന്‍ഗണന പ്രകാരം സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. വിതരണത്തിനായി ഉദ്ദേശം 40-50 കോടി വാക്‌സിനുകള്‍ ഉല്പാദിപ്പിക്കേണ്ടിവരുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹര്‍ഷ് വര്‍ധന്‍ ഞായറാഴ്ച പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കാണ് ആദ്യഘട്ടമെന്ന നിലയില്‍ കോവിഡ് വാക്‌സിനേഷന്‍ ലഭ്യമാക്കി തുടങ്ങുക. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു ഇതര ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കായിരിക്കും ഇത്തരത്തിലുള്ള മുന്‍ഗന ലഭ്യമാവുക. അവരുടെ കൃത്യമായ കണക്കുകളായിരിക്കും സമീപദിവസങ്ങളില്‍ ശേഖരിക്കുവാനുള്ള സംവിധാനങ്ങള്‍ നടക്കും. സംസ്ഥാനങ്ങളോട് ആവശ്യം അനുസരിച്ച് അപേക്ഷ നല്‍കിയാല്‍ മുനഗണന പ്രകാരം വാക്‌സിനേഷനുകള്‍ ലഭ്യമാക്കിതുടങ്ങുമെന്നും മന്ത്രി അറിയിച്ചു. ഇന്നലെ ട്വിറ്ററില്‍ തന്റെ ഫോളോവേഴ്‌സുമായി നടത്തിയ സംവാദത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഒരിക്കലും വാക്‌സിനേഷന്‍ കരിഞ്ചന്തയില്‍ ലഭ്യമാക്കുകയില്ലെന്നും മുന്‍ഗനണ പ്രകാരം കൃത്യതയോടെ മാത്രമെ വിതരണം നടത്തുകയുള്ളൂവെന്നും സുതാര്യവും കൃത്യതയോടെയും കണക്കുകള്‍ പ്രകാരവും മാത്രമെ വാക്‌സിന്‍ വിതരണം നടത്തുകയുമുള്ളൂ എന്നും മന്ത്രി കൂട്ടിചേര്‍ത്തു. റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ മൂന്നാം ഘട്ടം പരീക്ഷിക്കുന്നതിനെപ്പറ്റി വ്യക്തതയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here