gnn24x7

അവിശ്വനീയമായ ഓഫറുകളുമായി ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്റ്

0
497
gnn24x7

തിരുവനന്തപുരം: ജിയോ ബ്രോഡ്ബാന്റ് വളരെ വിലക്കുറവില്‍ നിരവധി ആളുകളിലേക്ക് എത്തുവാന്‍ തുടങ്ങിയതോടെ ബി.എസ്.എന്‍.എല്‍ അവരുടെ ബ്രോഡ്ബാന്റ് താരീഫുകള്‍ ഞെട്ടിക്കുന്ന വിധത്തിലാക്കി മാറ്റി. ഒക്ടോബര്‍ 1 നാണ് 449 രൂപ മുതല്‍ കുറഞ്ഞ ഭാരത് ഫൈബര്‍ ബ്രോഡ്ബാന്റ് പ്ലാനുകള്‍ തുടങ്ങിയത്. ഇതില്‍ ഉള്‍പ്പെടുത്തിയ പുതിയ സ്‌കീം പ്രകാരം വെറും 449 രൂപയ്ക്ക് 3300 ജി,ബി. ബ്രോഡ്ബാന്റ് ലഭിക്കുമെന്ന് ബി.എസ്.എന്‍.എല്‍ പറയുന്നു.

പുതുതായി ആരംഭിച്ച പ്ലാനുകളില്‍ 449 രൂപ, 799 രൂപ, 999 രൂപ എന്നിങ്ങനെയുള്ള പ്ലാനുകള്‍ ഉള്‍പ്പെടുന്നുണ്ട്. വേഗതയാണ് ബി.എസ്.എന്‍.എല്ലിന്റെ മറ്റൊരു പ്രത്യേകത. 30 എം.ബി.പി.എസ് വേഗതയാണ് ബേസിക് പ്ലാനായ 449 രൂപയ്ക്ക് ബി.എസ്.എന്‍.എല്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ പരിധി കഴിഞ്ഞാല്‍ അത് വെറും 2 എം.ബി.പി.എസിലേക്ക് മാറും. രാജ്യത്തെ എല്ലാ ബി.എസ്.എന്‍.എല്‍. റീജ്യണലുകളിലും ഇത് ലഭ്യമാകും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here