gnn24x7

2017 ൽ UAE കോൺസുലർ ജനറലുമായി മുഖ്യമന്ത്രിയുടെ വീട്ടിൽ കൂടിക്കാഴ്ച നടത്തി; സ്വപ്നയുടെ മൊഴി പുറത്ത്

0
193
gnn24x7

കൊച്ചി: 2017ൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ യുഎഇ കോൺസലേറ്റ് ജനറലുമായി കൂടിക്കാഴ്ച നടത്തിയതായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. സ്വപ്‌ന സുരേഷ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്.

യുഎഇ കോൺസുലേറ്റും സർക്കാരും തമ്മിലുള്ള കരാറുകളുടെ ചുമതല ശിവശങ്കറിനുണ്ടാകുമെന്ന് യോഗത്തിൽ മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചിരുന്നു എന്നും സ്വപ്ന പറഞ്ഞു. പിന്നീട് യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ശിവശങ്കർ തന്നെ വിളിക്കാറുണ്ടെന്നും. താനും ഔദ്യോഗിക ആവശ്യങ്ങൾക്ക് തിരിച്ച് വിളിച്ചിരുന്നു എന്നും സ്വപ്ന മൊഴി നൽകി.

മാത്രമല്ല കോൺസുലർ ജനറലിന്റെ സെക്രട്ടറിയായത് മുതൽ മുഖ്യമന്ത്രിയ്ക്കും തന്നെ അറിയാമായിരുന്നെന്നും സ്വപ്ന മൊഴിയിൽ വ്യക്തമാക്കുന്നുണ്ട്. സ്പേസ് പാർക്കിൽ എന്റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നുവെന്നും സ്വപ്ന ഇഡിയ്ക്ക് നൽകിയ മൊഴിയിൽ പറയുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here