തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഇളവുകള്‍ പ്രകാരം ഒക്ടോബര്‍ 15 മുതല്‍ കോവിഡ് മാനദണ്ഡപ്രകാരം തീയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുവാനുള്ള അനുമതി ഉണ്ടായിരുന്നു. എന്നാല്‍ കേരളത്തിലെ കോവിഡ് സാഹചര്യം ഒരിക്കലും ഇത് അനുകൂലമല്ലാത്തിനാല്‍ ഉടനെ തീയറ്ററുകള്‍ തുറക്കുവാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കുകയില്ല. ഇതു സംബന്ധിച്ച് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ സിനിമാമേഖലയിലെ സംഘനകളുമായി നത്തിയ ചര്‍ച്ചയില്‍ വിലയിരുത്തി.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ആളുകള്‍ പുറത്ത് കൂട്ടം കൂടുന്നതും ഇടപഴകുന്നതും വളരെ ശ്രദ്ധയോടെ ആയതിനാല്‍ തിയറ്ററുകള്‍ തുറന്നാലും എത്ര ശതമാനം ആളുകള്‍ സിനിമ കാണുവാന്‍ എത്തും എന്ന കാര്യത്തിലും സംശയം നിലനില്‍ക്കുന്നുണ്ട്. കോവിഡ് മാനദണ്ഡപ്രകാരം സിനിമ കാണിക്കുകയാണെങ്കില്‍ ഒരു തീയറ്ററിലെ പകുതി എണ്ണം ആളുകള്‍ പോലും എത്തുകയില്ല. ഇത്തരത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നത് തിയറ്റര്‍ ഉടമകള്‍ക്ക് നഷ്ടമായിരിക്കും. ജോലിക്കാര്‍ക്കുള്ള ശമ്പളത്തിനുള്ള രൂപ പോലും ലഭിക്കുകയില്ലെന്നാണ് എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ വിലയിരുത്തുന്നത്.
കോവിഡ് കാലഘട്ടം അതിഭീകരമായി പൊതുജനങ്ങളില്‍ മറ്റു ഒ.ടി.ടി. പ്ലാറ്റ് ഫോമുകളുടെ അതിപ്രസരം ഉണ്ടായി തിര്‍ന്നതും തീയറ്ററുകളെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇനി തീയറ്ററില്‍ താല്‍പര്യമുള്ളവര്‍ മാത്രം കാണുവാന്‍ എത്തുകയുള്ളൂ എന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ്.





































