gnn24x7

2019 മാർച്ച് മുതൽ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് രാജിവെച്ചത് അഞ്ച് നേതാക്കള്‍

0
172
gnn24x7

കഴിഞ്ഞ വർഷം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 മാർച്ച് മുതൽ കോണ്‍ഗ്രസ് വക്താവ് സ്ഥാനത്ത് നിന്ന് രാജിവെച്ചത് അഞ്ച് നേതാക്കള്‍. ബാലകോട്ട് വ്യോമാക്രമണത്തിന് ശേഷം സായുധ സേനയുടെ സമഗ്രതയെ കോൺഗ്രസ് ചോദ്യം ചെയ്യുന്നുവെന്ന് ആരോപിച്ച് സോണിയ ഗാന്ധിയുടെ വിശ്വസ്തനായിരുന്ന ടോം വടക്കനാണ് ആദ്യം വക്താവ് സ്ഥാനം രാജിവെച്ച് 2019 മാർച്ചിൽ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്നത്.ടോം വടക്കൻ പാർട്ടിയുടെ മാധ്യമ വകുപ്പുമായി 20 വർഷത്തോളം ബന്ധപ്പെട്ടിരുന്നു.

2019 ഏപ്രിലിലാണ് മറ്റൊരു വക്താവായ പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടവിട്ട് ശിവസേനയിലേക്ക് പോയത്. നിലവില്‍ പ്രിയങ്ക ശിവസേനയുടെ രാജ്യസഭാംഗമാണ്.

നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2019 സെപ്റ്റംബറിൽ കോൺഗ്രസ് മുൻ മേധാവിയും വക്താവുമായ അജോയ് കുമാര്‍ ആം ആദ്മിയില്‍ ചേര്‍ന്നു. എന്നാൽ കുമാർ ഒരു വർഷത്തിനുശേഷം ഈ സെപ്റ്റംബറിൽ കോൺഗ്രസിലേക്ക് മടങ്ങി.

കുമാർ മടങ്ങിവരുന്നതിനുമുമ്പ്, പാർട്ടിയുടെ പ്രവർത്തനത്തെ പരസ്യമായി വിമർശിക്കുകയും നേതാക്കളെ ചോദ്യം ചെയ്യുകയും ചെയ്തതിനെത്തുടർന്ന് ഈ വർഷം ജൂണിൽ സഞ്ജയ് ഝായെ കോണ്‍ഗ്രസ് പുറത്താക്കി.

പാർട്ടിയിൽ നിന്നും പുറത്തു പോകുന്ന അഞ്ചാമത്തെ കോൺഗ്രസ് വക്താവാണ് ഖുഷ്ബു സുന്ദർ. തിങ്കളാഴ്ചയാണ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ഖുശ്ബു ബി.ജെ.പിയില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നതായി അറിയിച്ച് ഖുശ്ബു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു . ഇതിനെ തുടർന്ന് ഖുശ്ബുവിനെ പാര്‍ട്ടി പദവിയില്‍ നിന്ന് കോണ്‍ഗ്രസ് നീക്കിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here