ഡബ്ലിന്‍: കനത്ത കാറ്റും മഴയും 36 മണിക്കൂറിനുള്ളില്‍ ഡബ്ലിനില്‍ ഉണ്ടാവുമെന്നും ഇതുമൂലം വെള്ളപ്പൊക്കം വരെ ഉണ്ടാവുമെന്നും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പുറത്തു വന്നു. നാളെ വൈകുന്നേരം വരെ ശക്തമായ മഴയുണ്ടാവുമെന്ന് മെറ്റ് ഐറന്നിന്റെ ജാഗ്രത നിര്‍ദ്ദേശം ഉണ്ട്. അതുപോലെ തന്നെ തീരപ്രദേശങ്ങളില്‍ സ്റ്റാറ്റസ് ഗെയിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഐറിഷ് കടല്‍ തീരങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും കടലിലേക്ക് അടുത്ത മുപ്പത്തിയാറു മണിക്കൂര്‍ പോവുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്്. മെറ്റ് ഐറാന്റെ അഭിപ്രായത്തില്‍ രാവിലെ ചില സന്ദര്‍ഭങ്ങളില്‍ കനത്ത മഴ പടരാന്‍ സാധയ്യതയുണ്ടെങ്കിലും ഇടവിട്ട് മഴ പെയ്യുന്നത് വലിയ വെള്ളക്കെട്ടുകള്‍ ഉണ്ടാക്കാനുള്ള സാധ്യതയുണ്ടെന്നും സൂചിപ്പിക്കുന്നു.
ഇന്ന് രാത്രിയില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. രാത്രി പെയ്യുന്ന മഴ ചിലപ്പോള്‍ വടക്കോട്ടേക്ക് ആഞ്ഞടിച്ചു പെയ്യാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ അത് ക്രമാതീതമായി വര്‍ദ്ധിക്കുവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ചിലപ്പോള്‍ ഏറ്റവും ചുരുങ്ങിയ താപനില 10 അല്ലെങ്കില്‍ 11 ഡിഗ്രിയായി മാറും. കൂട്ടത്തില്‍ തെക്കുനിന്നും ആഞ്ഞടിച്ചേക്കാവുന്ന കാറ്റും ഗുരുതരമാവാന്‍ സാധയതയുണ്ട്.
നാളെ ആദ്യം ഒന്നു വരണ്ടരീതിയിലുള്ള കാലാവസ്ഥ ആയിരിക്കുമെങ്കിലും വൈകുന്നേരം തെക്കുപടിഞ്ഞാറന്‍ കാറ്റടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മഴയും കനത്തേക്കുമെന്നാണ് സൂചനകള്‍.







































