കൊച്ചി: മന്ത്രി കടകംപള്ളി സുരേന്ദ്രൻ പല തവണ യുഎഇ കോൺസുലേറ്റിൽ എത്തിയിട്ടുണ്ടെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തിന്റെ മൊഴി. മകൻ്റെ ജോലിക്കാര്യത്തിനായിട്ടാണ് മന്ത്രി യുഎഇ കോൺസുലേറ്റിൽ വന്നിട്ടുള്ളത് എന്നാണ് എൻഫോഴ്മെന്‍റ് ഡയറക്ട്രേറ്റിന് സരിത്ത് മൊഴി നൽകിയിട്ടുള്ളത്.
മന്ത്രി കെ ടി ജലീലും പല തവണയായി യുഎഇ കോൺസുലേറ്റിൽ എത്തിയിട്ടുണ്ടെന്നും, സ്വപ്നയ്ക്ക് സ്പേസ് പാർക്കിൽ ജോലി കിട്ടിയത് എം ശിവശങ്കറിന്‍റെ ശുപാർശയിലാണെന്നും സരിത്ത് മൊഴി നൽകി. സംഭാവന സ്വീകരിക്കുന്നതിനും മതഗ്രന്ഥങ്ങൾ വാങ്ങുന്നതിനും കാന്തപുരം അബൂബക്കർ മുസലിയാരും മകൻ അബ്ദുൾ ഹക്കീമും കോണ്‍സുല്‍ ഓഫീസിലെത്തിയിട്ടുണ്ട് എന്നും സരിത്ത് വ്യക്തമാക്കിയിട്ടുണ്ട്.
സ്വർണ്ണ കള്ളക്കടത്തിനെകുറിച്ച് കോൺസുൽ ജനറലിന് ഒന്നും അറിയില്ലെങ്കിലും അദ്ദേഹത്തിന് കൊടുക്കണം എന്ന പേരിൽ കമ്മീഷൻ കൈപ്പറ്റിയിരുന്നു. എന്നാൽ അറ്റാഷേയെക്ക് രണ്ടുതവണ സ്വർണം വന്നപ്പോൾ 1500 ഡോളർ വീതം കമ്മീഷൻ നൽകിയിട്ടുണ്ടെന്നും സരിത്ത് മൊഴി നൽകി.