gnn24x7

കമലഹാരിസ് ദുര്‍ഗ്ഗയായ ട്വീറ്റ് : ക്ഷമാപണം വേണമെന്ന് ഹിന്ദുസംഘടനകള്‍

0
219
gnn24x7

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ചൂടായിക്കൊണ്ടിരിക്കേ ഡമോക്രാറ്റിക് വൈസ് പ്രസിഡഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി കമലാ ഹാരിസിന്റെ ദുര്‍ഗ്ഗയായിട്ടുള്ള ചിത്രം ട്വിറ്ററില്‍ പ്രചരിപ്പിച്ചത് സംബന്ധിച്ച് വന്‍ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ചിത്രം ട്വീറ്റ് ചെയ്തത് കമലയുടെ അനന്തിരവള്‍ മീനയായിരുന്നു. ഉടനെ തന്നെ അമേരിക്കയിലുള്ള ഹിന്ദുസംഘടനകള്‍ വിവാദമുയര്‍ത്തിയതിനെ തുടര്‍ന്ന് മീന പ്രസ്തുത ട്വീറ്റ് നിക്കം ചെയ്തിരുന്നു.

എന്നാല്‍ ദുര്‍ഗ്ഗയെ ഇത്തരത്തില്‍ അവതരിപ്പിച്ചത് ഹിന്ദു സംഘടനയെ വല്ലാതെ വേദനിപ്പിച്ചെന്ന് സംഘടന ആരോപിച്ചു. മീനയുടെ ഈ പ്രവര്‍ത്തി ഒരിക്കിലും ന്യായീകരിക്കാവുന്നതിലും അപ്പുറമാണെന്ന് ഹൃന്ദു അമേരക്കല്‍ ഫൗണ്ടേഷനിലെ സുഹാഗ്.എ.ശുക്ല അഭിപ്രായപ്പെട്ടു. അദ്ദേഹം ഇതെക്കുറിച്ച് വിശദമായ ട്വീറ്റും ചെയ്തു. തുടര്‍ന്ന് ഈ സംഘടന എച്ച്.എഫ്.എ മതവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ വാണിജ്യപരമായി ഉപയോഗിക്കുന്നതിനെതിരെ ശക്തമായ പ്രചരണവും നടത്തി. ഇതിന് പ്രത്യേകം മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും അവര്‍ പുറത്തിറക്കി.

എന്നാല്‍ മീനയെ സപ്പോര്‍ട്ടു ചെയ്തുകൊണ്ടും പലരും രംഗപ്രവേശനം ചെയ്തു. വാസ്തവത്തില്‍ മീനയ്ക്ക് മുന്‍പേ ഈ ചിത്രം വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചിരുന്നുവെന്നും അതിന് ശേഷമാണ് അതെടുത്ത് അവര്‍ ട്വീറ്റ് ചെയ്തതെന്നും ഹിന്ദു അമേരിക്കന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി അംഗം ഋഷി ഭൂട്ടാഡ പ്രസ്താവിച്ചു. എന്നാല്‍ രാഷ്ട്രീയ ദുരുപയോഗത്തിന് വേണ്ടി തങ്ങള്‍ നിര്‍മ്മിച്ചു വിട്ടതല്ല ഈ ചിത്രമെന്ന് അവര്‍ പ്രസ്താവന ഇറക്കിയിരുന്നു. എന്തു തന്നെ ആയിരുന്നാലും ഇക്കാര്യത്തില്‍ മീന ഹിന്ദുസംഘടനകളോട് മാപ്പു പറയണമെന്നാണ് അവരുടെ ആവശ്യം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here