gnn24x7

ഒരുകോടി സ്വര്‍ണ്ണവുമായി ട്രെയിനില്‍ മുങ്ങി : സിനിമാ സ്റ്റൈലില്‍ പോലീസ് പിടികൂടി

0
282
gnn24x7

ബംഗ്ലൂരു: കള്ളന്മാരെ പോലീസ് എങ്ങിനെയും പിടികൂടും എന്നതിന് തെളിവാണ് ഇന്ന് ബംഗ്ലൂരുവില്‍ പോലീസ് സ്വര്‍ണ്ണകള്ളനെ പിടികൂടിയത്. അതും സിനിമാ സ്റ്റൈലിലായിരുന്നു കള്ളനെ പിടികൂടാന്‍ ബംഗ്ലൂരൂ പോലീസ് വലവിരിച്ചത്. മോഷ്ടിച്ച ഒരുകോടി വിലവരുന്ന സ്വര്‍ണ്ണവുമായി കള്ളന്‍ ട്രെയിനില്‍ മുങ്ങി. ബംഗ്ലൂരുവില്‍ നിന്നും മുങ്ങിയ ബംഗാള്‍ സ്വദേശിയെ ഹൗറ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയതും ബംഗ്ലൂരു പോലീസ് കസ്റ്റഡിയിലെടുത്തു.

ബംഗ്ലൂരുവില്‍ ജോലി ചെയ്തിരുന്ന ഈ ബംഗാള്‍ സ്വദേശിയാണ് ഇത്തരത്തില്‍ പണിപറ്റിച്ചത്. അയാള്‍ ജോലി ചെയ്തിരുന്ന വീട്ടില്‍ തന്നെയായാണ് ഇയാള്‍ താമസിച്ചിരുന്നത്. വീടിന്റെ ബെയ്‌സ്‌മെന്റിലാണ് ഇയാളുടെ താമസം. ഇതിനിടയില്‍ കോവിഡ് കഥയില്‍ പുതിയ ടേണ്‍ കൊണ്ടുവന്നു. കോവിഡ് വന്നതോടെ വീട്ടുടമയുടെ കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചു. ഇതോടെ വീട്ടിലെ പലകാര്യങ്ങളിലും കുടുംബാംഗങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധചെലുത്താന്‍ സാധിച്ചില്ല. വീട്ടിലെ സ്വര്‍ണ്ണത്തെക്കുറിച്ച് ഇയാള്‍ക്ക് വ്യക്തമായ ധാരണയും ഉണ്ടായിരുന്നു. തുടര്‍ന്ന് കോവിഡ് വ്യാപനത്തിന്റ പേടിയില്‍ മറ്റുള്ളവര്‍ ഇരിക്കുമ്പോഴാണ് ഈ ബംഗാള്‍ സദേശി ഇത്തരത്തിലുള്ള പദ്ധതി ആസൂത്രണം ചെയ്തത്.

തുടര്‍ന്ന് വീട്ടില്‍ ആളില്ലാത്ത സന്ദര്‍ഭം നോക്കി ഇലക്‌ട്രോണിക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന മുഴുവന്‍ സ്വര്‍ണ്ണവും ഇയാള്‍ കൈക്കലാക്കി. മറ്റൊരിടത്ത് ഇത് ഒളിപ്പിച്ചുവച്ചു. തുടര്‍ന്ന് പെട്ടെന്ന് നാട്ടിലേക്ക് പോവണമെന്ന തീരുമാനം പറയുകയും തുടര്‍ന്ന് പൊടുന്നനെ അടുത്ത ദിവസം ആരോടും പറയാതെ ഇയാള്‍ മുങ്ങിയതായും അറിയുവാന്‍ കഴിഞ്ഞു. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വീട്ടിലെ ലോക്കറില്‍ നിന്നും സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. ഉടനെ വീട്ടുകാര്‍ ബംഗ്ലൂരൂ പോലീസില്‍ വിവരം നല്‍കി.

പിന്നീട് പോലീസ് സിനിമാ സ്റ്റൈലില്‍ ഓപ്പറേഷന്‍സ തുടങ്ങി. ട്രെയിനില്‍ യാത്ര ചെയ്യുന്നതിനാല്‍ മൊബൈല്‍ ട്രെയിസിംഗ് ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ നഗരത്തിലെ സി.സി.ടിവികള്‍ മുഴുവനായി പരിശോധിച്ചു. ഇയാള്‍ ട്രെയിനിലോ, കാറിലോ പോവാന്‍ സാധ്യതയുണ്ടെന്ന അനുമാനത്തില്‍ സി.സി.ടിവി പരിശോധന കഴിഞ്ഞപ്പോഴാണ് യശ്വന്ത്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇയാള്‍ വണ്ടികയറുന്നത് മനസിലായത്. തുടര്‍ന്ന് വണ്ടി ബംഗാളിലേക്ക് ആണെന്നറിഞ്ഞ പോലീസ് ഉടനെ തന്ന വിമാനത്തില്‍ കൊല്‍ക്കത്തയിലേക്ക് പറന്നു.

ട്രെയിന്‍ കൊല്‍ക്കത്തയിലെത്തുന്നതിന് മുന്‍പ് ബംഗ്ലൂരൂ പോലീസ് സന്നാഹങ്ങളുമായി കൊല്‍ക്കത്തയില്‍ നിലയുറപ്പിച്ചുകഴിഞ്ഞിരുന്നു. തുടര്‍ന്ന് അവര്‍ ഹൗറ സ്റ്റേഷനിലെത്തി ട്രെയിനില്‍വച്ച് പിടികൂടാന്‍ തീരുമാനിച്ചു. തുടര്‍ന്ന് നടത്തിയ ഓപ്പറേഷനില്‍ ഹൗറ സ്റ്റേഷനില്‍വച്ച് ഇയാളെ തൊണ്ടിമുതലോടെ പോലീസ് പിടികൂടുകയായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here