gnn24x7

സാങ്കേതിക സര്‍വ്വകലാശാലയിലെ ബി.ടെക് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നു : ബി.ടെക് മൂന്നാം സെമസ്റ്റര്‍ റദ്ദാക്കി

0
264
gnn24x7

തിരുവനന്തപുരം: നവമാധ്യമങ്ങള്‍ പ്രചരിക്കുന്നതോടെ പരീക്ഷകളിലും മറ്റും നടക്കുന്ന ക്രമക്കേടുകളുടെ എണ്ണവും ക്രമാതീതമായി വര്‍ദ്ധിച്ചു. തിരുവനന്തപുരം സാങ്കേതിക സര്‍വ്വകലാശാലയിലെ ബി.ടെക് പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. ഇതെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയതായി സര്‍വ്വകലാശാല അറിയിച്ചു.

രഹസ്യമായി കൊണ്ടുവന്ന മൊബൈല്‍ ഉപയോഗിച്ച് പരീക്ഷയുടെ ചോദ്യപേപ്പര്‍ ഫോട്ടോ എടുത്ത് വാട്ട്‌സാപ്പ് വഴി പ്രചരിപ്പിക്കുകയാണ് ഉണ്ടായത്. ഉടനെ ഈ ചോദ്യപേപ്പര്‍ വാട്ട്‌സ്ആപ്പിലെ ഗ്രൂപ്പില്‍ പോസ്റ്റുചെയ്യുകയും മറ്റാരോക്കയോ നല്‍കിയ ഉത്തരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നോക്കി പകര്‍ത്തിയെന്നുമാണ് ആരോപണം. പരീക്ഷ കഴിഞ്ഞതോടെ ഇതെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ വരികയും അധികാരികളുടെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. ഇതെ തുടര്‍ന്നാണ് ബി.ടെക് മൂന്നാം സെമസ്റ്റര്‍ പരീക്ഷ സര്‍വ്വകലാശാല അസാധുവാക്കിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here