ഡബ്ലിന്‍: കഴിഞ്ഞ ആഴ്ചയാണ്് വീടില്ലാത്ത ഒരു സ്ത്രി വഴിയോരത്തെ ടെന്റില്‍ മരിച്ചു കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. സ്ത്രീ ആരാണെന്ന് ഇതുവരെ ഗര്‍ഡായിക്ക് തിരിച്ചറിയാനായിട്ടില്ല. ഒക്ടോബര്‍ 21 നും 24 നും ഇടയ്ക്കാവണം സ്ത്രീ മരച്ചത് എന്നാണ് പോലീസിന്റെ അനുമാനം.
സ്ത്രീ മരണപ്പെട്ടിട്ട് കുറച്ചു ദിവസങ്ങളായി എന്നാണ് ഗര്‍ഡായി പറയുന്നത്. മരിച്ച യുവതിയുടെ ശരീരം ഗര്‍ഡായുടെ നിരീക്ഷണത്തില്‍ പെടുന്ന് ഒക്ടോബര്‍ 24 ന് ക്ലോണ്ടാല്‍ക്കിനെിലെ ലിഞ്ച് ലെയ്‌നിലാണ്. ഗര്‍ഡായി സ്ത്രീയുടെ ടെന്റ് പരിശോധിച്ചുവെങ്കിലും പ്രത്യേകിച്ച് ഒന്നും ലഭിച്ചില്ല. കുറെ മുഷിഞ്ഞ വസ്ത്രങ്ങളും കുറച്ചു പേപ്പറുകളും മാത്രമാണുണ്ടായത്. മരണകാരണം വ്യക്തമല്ല. സ്ത്രീയുടെ ശരീരം പോസ്റ്റുമോര്‍ട്ടം നടത്തി. ഗര്‍ഡായി മരണത്തിനെക്കുറിച്ച് കേസെടുത്തിട്ടുണ്ട്.










































