ഇടുക്കി: കട്ടപ്പനയ്ക്കടുത്ത് നരിയമ്പാറയില്‍ പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന ദളിത് പെൺകുട്ടി മരിച്ചു. കഴിഞ്ഞ 23നാണ് ഓട്ടോഡ്രൈവറായ മനു (മനോജ്) എന്നയാൾ കുട്ടിയെ പീഡിപ്പിച്ചത്. ഇതിനുശേഷം കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
കുട്ടിയ്ക്ക് 65 ശതമാനം പൊള്ളലേറ്റിരുന്നു. പെൺകുട്ടിയുടെ കുടുംബം മനുവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പോക്സോ ചുമത്തി മനുവിനെതിരെ കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഇരിക്കേയാണ് പെൺകുട്ടി ഇന്ന് മരിച്ചത്.







































