gnn24x7

കൊടിയേരി ബാലകൃഷ്ണന്‍ സി.പി.എം സെക്രട്ടറി സ്ഥാനം രാജിവെച്ചു

0
764
gnn24x7

തിരുവനന്തപുരം: കേരള രാഷ്ട്രിയത്തിലെ നിരവധി സംഭവവികാസങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കേ, സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനം കൊടിയേരി ബാലകൃഷ്ണന്‍ രാജിവെച്ചു. തനിക്ക് ആരോഗ്യപരമായ ചില കാര്യങ്ങള്‍ ഉള്ളതിലാണ് രാജിവെക്കുന്നത് എന്നായിരുന്നു രാജിയിലെ രത്‌നചുരുക്കം. ഇപ്പോള്‍ ഇടതുമുന്നണിയുടെ സംസ്ഥാന കണ്‍വീനറായിരുന്ന എ.വിജയരാഘവനാണ് തത്സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. ബിനീഷ് കൊടിയേരി അറസ്റ്റു ചെയ്യപ്പെട്ടതുമുതല്‍ കോണ്‍ഗ്രസ് പാര്‍ടിയുടെ ശക്തമായ ആവശ്യമായിരുന്നു കൊടിയേരിയുടെ രാജി.

തിരഞ്ഞെടുപ്പ് ഇത്ര അത്യാസന്ന നിലയിലായിരിക്കുന്ന അവസ്ഥയില്‍ കൊടിയേരി ബാലകൃഷ്ണന്റെ രാജി പാര്‍ട്ടിയില്‍ സജീവ ചര്‍ച്ചകള്‍ക്ക് വഴി തെളിയിച്ചു. എന്നാല്‍ ഇലക്ഷനെ ഇത് ഒരു രീതിയിലും ബാധിക്കില്ലെന്നാണ് രാഷ്ട്രീയ നിലപാടുകള്‍. എന്നാല്‍ സി.പി.എം ന് ഏറ്റ കനത്ത ആഘാതമാണ് ഈ രാജിയെന്നാണ് കോണ്‍ഗ്രസും ബി.ജെ.പിയും വിലയിരുത്തുന്നത്.

സി.പി.എം സെക്രട്ടറിയായിരുന്ന കൊടിയേരി ബാലകൃഷ്ണന് ആരോഗ്യ തുടര്‍ ചികിത്സകള്‍ ഉള്ളതിനാല്‍ തല്‍സ്ഥാനം ഒഴിയുകയാണെന്നും കണ്‍വീനര്‍ എ. വിജയരാഘവനായിരിക്കും ഇനിയുള്ള അധികാര ചുമതലയെന്ന് സി.പി.എം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ബിനീഷ് കൊടിയേരിയുടെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ഈ രാജിയെ ബാധിച്ചിട്ടുണ്ടോ എന്നുള്ള ചോദ്യത്തില്‍ നിന്നും സി.പി.എം നേതാക്കള്‍ മറുപടിയൊന്നും പറയാതെ ഒഴിഞ്ഞുമാറി. ചികിത്സ തുടരനാണ് സ്ഥാനത്തു നിന്നും മാറിയെതെന്നാണ് എല്ലാവരും ഒരുപോലെ പറയുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here