പാലക്കാട്: പാലക്കാട് വാളയാറില്‍ രേഖകളില്ലാതെ ലോറിയില്‍ കടത്തിയ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. ഏഴായിരം ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. ഈറോഡ് നിന്ന് അങ്കമാലിയിലേക്ക് തക്കാളി ലോഡ് കയറ്റിവന്ന സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചിരുന്നത്.
35 പെട്ടികളിലായിട്ട് തക്കാളിപ്പെട്ടികൾക്കുള്ളിൽ വെച്ചാണ് മിനിലോറിയിൽ സ്ഫോടകവസ്തുക്കൾകടത്താൻ ശ്രമിച്ചത്. ലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.